ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന പഴവര്ഗങ്ങളിൽ മുന്നിലുള്ള ഒന്നാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒരുപാടാണ് .
വാഴപ്പഴം കഴിക്കുമ്പോൾ അതിന്റെ തൊലി നമ്മൾ കളയാറാണ് പതിവ്. എന്നാൽ പഴത്തൊലിക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്.
പഴത്തൊലി കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
പല്ല് വെളുക്കാൻ
ദിവസവും പല്ല് തേക്കുന്നതിന് മുൻപ് , പഴത്തൊലി കൊണ്ട് പല്ലിൽ ഉരയ്ക്കുക. തുടർച്ചയായി രണ്ടാഴ്ച ഇത് ചെയ്‌താൽ വ്യത്യാസം കാണാവുന്നതാണ്.
അരിമ്പാറകൾ നീക്കം ചെയ്യാൻ
നമ്മുടെ തൊലിക്ക് പുറമെയുള്ള അരിമ്പാറകൾ പോലുള്ള പാടുകൾ നീക്കം ചെയ്യാൻ പഴത്തൊലി കൊണ്ട് സാധിക്കും. പഴത്തൊലി കൊണ്ട് അരിമ്പാറകൾ ഉള്ള ഭാഗത്ത് ഉരചാൽ അരിമ്പാറകൾ പോകുമെന്ന് മാത്രമല്ല ,പിന്നീട് വരാതിരിക്കുകയും ചെയ്യും.
മുഖക്കുരുവും ചുളിവുകളും മാറുവാൻ.
ചർമത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് വാഴപ്പഴം. മുഖത്തെ ചുളിവുകളും മുഖക്കുരുവും പാടുകളും കളയുവാൻ പഴത്തൊലി കൊണ്ടു സാധിക്കും. കുരുവും പാടുകളുമുള്ള ഭാഗത്ത് പഴത്തൊലി കൊണ്ടു ഉരയ്ക്കുക. 30 മിനിറ്റിന് ശേഷം മുഖം കഴുകുക. ഇത്പോലെ ദിവസവും ചെയ്‌താൽ നല്ല വ്യത്യാസം അനുഭവപെടുന്നതാണ്.
പഴത്തൊലി ചർമത്തിലെ ജലാംശം നിലനിർത്തി തിളക്കമുള്ളതായിരിക്കാൻ സഹായിക്കുന്നു. പഴത്തൊലി മുട്ടയുടെ മഞ്ഞ കരു ചേർത്ത് കുഴമ്പു പോലെയാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക.
സോറിയാസിസ് ചികിത്സക്ക്
പഴത്തൊലി കൊണ്ടു സോറിയാസിസ് ബാധിച്ച ഭാഗത്ത് നന്നായി ഉരയ്ക്കുക. പഴത്തൊലിയിലെ ഈർപ്പം ആ ഭാഗത്തെ കടി കുറയ്ക്കാൻ സഹായിക്കുന്നു. ഇത് തുടർച്ചയായി ചെയ്‌താൽ സോറിയാസിസ് പോലുള്ള അസുഖങ്ങളിൽ നിന്നും ശമനം ലഭിക്കും.
അൾട്രാ വയ്ലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം
അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കാൻ പഴത്തൊലി സഹായിക്കുന്നു. ദിവസവും പഴത്തൊലി കൊണ്ട് കണ്ണുകളിൽ തിരുമ്മിയതിനു ശേഷം മാത്രം സൂര്യ പ്രകാശത്തിലേക്ക് ഇറങ്ങുക. ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ കണ്ണുമായി ബന്ധപ്പെട്ട തിമിരം പോലെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
നല്ല ഗുണങ്ങൾ കിട്ടുന്നതിന് ഫ്രഷും ശുദ്ധമായതുമായ പഴങ്ങൾ ഉപയോഗിക്കുക
വാഴപ്പഴം തൊലി പൊളിച്ചതിന് ശേഷം കൂടുതൽ നേരം വയ്ക്കാതിരിക്കുക. ഉടൻ കഴിക്കുക. പഴത്തൊലിയും പെട്ടെന്ന് ഉപയോഗിക്കുക.
വാഴപ്പഴം തണുത്തതും ഈർപ്പമില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക. ചൂടുള്ളതും സൂര്യ പ്രകാശം ഏൽക്കുന്നതുമായ സ്ഥലത്തു നിന്നും മാറ്റി വയ്ക്കുക.
വാഴപ്പഴം ഒരിക്കലും റഫ്രിജറേറ്ററിൽ സൂക്ഷികാതിരിക്കുക








Post A Comment:
0 comments: