മദ്യപിക്കുന്നതിന് എല്ലാ മദ്യപാനികള്‍ക്കും ഒരു കാരണമുണ്ടാകും. മരിക്കണമെന്നാഗ്രഹിച്ച് ആരും മദ്യമുപയോഗിക്കാറില്ല. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ചില ബ്രാന്റുകള്‍ ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കും. കാരണം ഇതിലെ ആല്‍ക്കഹോളിന്റെ അളവ് വളരെ കൂടുതലാണ്. സാധാരണ മദ്യങ്ങളില്‍ ആല്‍ക്കഹോളിന്റെ അളവ് 40 ശതമാനത്തിലും താഴെയാണ്. എട്ടു മുതല്‍ 25ശതമാനം വരെ ആല്‍ക്കഹോളിന്റെ ഉപയോഗം കാര്യമായി നമ്മളെ ബാധിക്കാറില്ല. എന്നാല്‍ 40 ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ ചെന്നാല്‍ കാര്യങ്ങള്‍ ഗൗരവമേറിയതാകും. 40-നും 60-നും ഇടയ്ക്ക് ശതമാനം ആല്‍ക്കഹോള്‍ ഉള്ളില്‍ എത്തിയാല്‍ തന്നെ ബോധം മറയും. എന്നാല്‍ അതിലും കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ ഉള്ള ചില ബ്രാന്‍ഡുകള്‍ ഉണ്ട്. അവ കഴിക്കുമ്ബോള്‍ ശ്രദ്ധിക്കുക. അത് കഴിച്ചാല്‍ മരണം വരെ സംഭവിക്കും. അത്തരം ബ്രാന്റുകള്‍ ഏതൊക്കയാമെന്നല്ലെ ?
1. ബക്കാര്‍ഡി റം
നമ്മുടെ രാജ്യത്തും കേരളത്തിലുമൊക്കെ ലഭ്യമാകുന്ന ബ്രാന്‍ഡ് ആണ് ബക്കാര്‍ഡി. ആല്‍ക്കഹോളിന്റെ അളവ് 75ശതമാനത്തില്‍ അധികമുള്ള റമ്മാണ് ബക്കാര്‍ഡി. വളരെ കുറഞ്ഞ അളവിലേ ഈ മദ്യം ഉപയോഗിക്കാവൂ. സ്റ്റീല്‍ ഫയര്‍ അറസ്റ്റര്‍ ഘടിപ്പിച്ച് വില്‍ക്കുന്ന ലോകത്തിലെ ഏക ബ്രാന്‍ഡാണ് ബക്കാര്‍ഡി.
2. സ്പിരിറ്റസ്
ലോകത്തില്‍ ഏറ്റവുമധികം ആല്‍ക്കഹോളിന്റെ അംശമുള്ള മദ്യമാണ് സ്പിരിറ്റസ് സ്റ്റാവിസ്കി. 96ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. ഏറ്റവും സമയമെടുത്ത് മാത്രം കഴിക്കേണ്ട ഈ മദ്യം കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ മരണം സംഭവിക്കാന്‍ ഇതുമതി.
3. എവര്‍ ക്ളിയര്‍
പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡാണ് എവര്‍ ക്ളിയര്‍. 95 ശതമാനമാണ് എവര്‍ ക്ളിയറിലെ ആല്‍ക്കഹോളിന്റെ അളവ്. വളരെ മെല്ലെ മാത്രം ലഹരി പകരുന്ന ഈ മദ്യം പക്ഷെ അത്യന്തം അപകടകാരിയാണ്. പാര്‍ട്ടികളിലെ കില്ലര്‍ ബ്രാന്‍ഡ് ആണ് എവര്‍ ക്ളിയര്‍.
4. ആബ്സിന്തേ
ആളുകളെ വശീകരിക്കാന്‍ കഴിയുന്ന ഒരു ബ്രാന്റാണ് ആബ്സിന്തേ. അതുപോലെ തന്നെ നമ്മളെ കൊല്ലാനും ആബ്സിന്തേയ്ക്ക് കഴിയും. കാണാന്‍ നല്ല കളര്‍ഫുള്‍ ആണെങ്കിലും കഴിച്ചാല്‍ ജീവിതം അത്ര കളറാവില്ല. 85ശതമാനമാണ് ആബ്സിന്തേയിലെ ആല്‍ക്കഹോളിന്റെ അളവ്.
5. ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക
പേരുപോലെ തന്നെ ചെകുത്താനാണ് ആല്‍ക്കഹോള്‍ അളവിന്റെ കാര്യത്തില്‍ ഈ മദ്യം. 85 ശതമാനമാണ് ആല്‍ക്കഹോള്‍. നേരിട്ട് ഉപയോഗിക്കുന്നതിനേക്കാള്‍ ഫ്രൂട്ട് കോക്ടെയിലുകളുടെ കൂടെയാണ് ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക സാധാരണ ഉപയോഗിക്കാറ്.
6.സണ്‍സെറ്റ് റം
സണ്‍സെറ്റ് റമ്മിലെ ആല്‍ക്കഹോളിന്റെ അളവ് 84.5ശതമാനമാണ്. ഡ്രൈയായി അടിച്ചാല്‍ ഏറ്റവും അപകടകാരി കൂടിയാണ് ഈ ബ്രാന്‍ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ അസ്തമയം തന്നെയാകും ഫലം.
ഇനി മുതലങ്കിലും ശ്രദ്ധിക്കുക! മദ്യം ഒരു പരിധി വരെ നല്ലതാണ്. പക്ഷേ അത് അമിതമായാല്‍ അല്ലെങ്കില്‍ നാം തിരഞ്ഞെടുക്കുന്ന ബ്രാന്റ് ശരിയായില്ലെങ്കില്‍ അത് ഒരുപക്ഷേ നമ്മളെ പൂര്‍ണമായും ഇല്ലാതാക്കും.
Post A Comment:
0 comments: