ഹിറ്റ് മാന്‍ ജോണ്‍വിക്ക് വീണ്ടുമെത്തുന്നു.ചാപ്റ്റര്‍ 2ന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. 2017 ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തുന്ന ജോണ്‍വിക്ക് ചാഡ് സ്‌തെഹല്‍സ്‌കിയും ഡേവിഡ് ലിറ്റ്ജ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
തണ്ടര്‍ റോഡ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സീരീസിലെ മുന്‍ ചിത്രങ്ങളിലേതുപോലെ കീനു റീവിസ് ജോണ്‍ വിക്കായെത്തുന്നു. സാഹസികത നിറഞ്ഞ സന്ദര്‍ഭങ്ങളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയ ജോണ്‍വിക്ക് പുതിയ പതിപ്പ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
കീനു റീവിസിനെ കൂടാതെ റൂബി റോസ്,ഇയാന്‍ മെക്ഷേന്‍,ജോണ്‍ ല്യൂഗ്‌സിമോ,ബ്രിഡ്‌ജെറ്റ് മോയേന്‍ഹാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



Post A Comment:
0 comments: