മമ്മൂട്ടിയുടെ പുതിയ ചിത്രം തോപ്പിൽ ജോപ്പനിൽ നിന്നും മനോഹരമായ മറ്റൊരു മെലഡി കൂടി യൂട്യൂബിൽ റിലീസ് ചെയ്തു.
ശ്വേതാ മോഹനും മധു ബാലകൃഷ്ണനും ചേർന്നു പാടിയ പ്രണയഗാനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 11നു യുട്യൂബിലെത്തിയ വിഡിയോ ഒന്നര ലക്ഷത്തോളം ആളുകളാണ് കണ്ടത്.
മഴയത്ത് പാട്ടുപാടി നൃത്തം ചെയ്യുന്ന മംമ്തയും മമ്മൂട്ടിയും ഒരുമിച്ചുള്ള രംഗങ്ങൾ അതീവ രസകരമാണ്. മമ്മൂട്ടിയോട് നൃത്തം ചെയ്യരുതേയെന്ന് അപേക്ഷിക്കുന്ന കൂട്ടുകാരെയും വിഡിയോയിൽ കാണാം. തമാശയും പ്രണയവും ചേർന്ന ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നതും മനോഹരമായാണ്. വിദ്യാസാഗറിന്റെ സംഗീതത്തിന് വയലാർ ശരത്ചന്ദ്രവർമയാണ് വരികൾ കുറിച്ചത്.



Post A Comment:
0 comments: