പ്രശസ്ത സംവിധായകന്‍ രാജ്മൗലിയും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഒന്നു ചേരുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചതായി തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിലവില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് രാജ്മൗലി. അതിന് ശേഷമാണ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബിഗ് ബജറ്റ് സിനിമയുടെ വര്‍ക്കിലേക്ക് കടക്കുക.
ഈ വര്‍ഷം തെലുങ്കില്‍ രണ്ട് സൂപ്പര്‍ഹിറ്റുകളാണ് മോഹന്‍ലാല്‍ സമ്മാനിച്ചത്. മാനുമന്തയും (വിസ്മയം) ജനതാഗാരേജും. ഇതില്‍ ജനതാഗാരേജ് ഈ വര്‍ഷം തെലുങ്കില്‍ ഏറ്റവും പണംവാരിയ ചിത്രമാണ്. 150 കോടി രൂപയിലേക്ക് എത്തുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. തെലുങ്ക് സിനിമാ ലോകത്ത് വന്‍സ്വീകാര്യതയാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. അന്യഭാഷയില്‍ നിന്നൊരു താരമെത്തി നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് അത്ഭുതതോടെയാണ് തെലുങ്ക് സിനിമാലോകം കണ്ടത്. തെലുങ്ക് സിനിമകളിലെ ലാലിന്റെ അഭിനയം ഞെട്ടിച്ചുവെന്ന് പല അഭിമുഖങ്ങളിലും രാജ്മൗലി പറഞ്ഞിരുന്നു.

ബാഹുബലിക്കും മുകളിലുളള സിനിമയാണ് പ്ലാന്‍ ചെയ്യുന്നത്. ചരിത്രവും മിത്തുകളും ഈകാലഘട്ടവുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. ആയിരം കോടി രൂപയായിരിക്കും മുതല്‍മുടക്ക്.

നേരത്തെ ഇന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍താരങ്ങളെ അണിനിരത്തി ഗരുഡയെന്ന ചിത്രം സംവിധാനം ചെയ്യുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാജ്മൗലി തന്നെ വാര്‍ത്തകള്‍ നിഷേധിച്ചു. ഈ ചിത്രം തന്നെയാണോ മോഹന്‍ലാലിനായി ഒരുക്കുന്നതെന്ന് വ്യക്തമല്ല
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: