22 വര്‍ഷത്തിന് ശേഷം കോളേജ് അധ്യാപകനായി എത്തുകയാണ് മമ്മൂട്ടി. കര്‍ക്കശക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടിയെ മുമ്പ് കണ്ടിട്ടുള്ളത് സ്‌നേഹമുള്ള സിംഹം, മഴയെത്തും മുമ്പേ എന്നീ സിനിമകളിലാണ്. രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവാണ് സംവിധാനം. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കുന്ന സിനിമ ക്ലീന്‍ എന്റര്‍ടെയിറായിരിക്കും.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് അജയ് വാസുദേവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. തിരക്കഥാ രചനയിലേക്ക് കടക്കുകയാണെന്ന് തിരക്കഥാകൃത്ത് അറിയിച്ചു. മമ്മൂട്ടിയുടെ താരപരിവേഷവും സ്‌റ്റൈലിഷ് മാനറിസവും ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് സൂചന നല്‍കുന്നു. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്, ശ്യാംധര്‍,ശരത് എന്നിവരുടെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്


Post A Comment:
0 comments: