Articles by "News"
Showing posts with label News. Show all posts
ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെന്നു വിശേഷണമുള്ള ഫ്രഡറിക് എന്ന കുതിരയാണ് സോഷ്യൽ മീഡിയയിലെ താരമായ ആ കറുത്ത സുന്ദരൻ. അമേരിക്കയിലെ പിനാക്കിൽ  ഫ്രൈസെൻസ്  എന്ന ഫാമിലാണ് സോഷ്യൽ മീഡിയയിലെ താരമിപ്പോഴുള്ളത് .

തലയുടെ മുകൾ ഭാഗത്ത് നിന്നും കഴുത്ത് വരെയുള്ള നീണ്ട രോമങ്ങളും, മനോഹരമായ കറുപ്പ് നിറവുമാണ് ഫ്രഡറിക്കിനെ സുന്ദരനാക്കുന്നത്. പത്ത് വയസുകാരനായ ഫ്രഡറിക്കിനെ കാണാനും, പുറത്ത് കയറാനുമായി നിരവധിയാളുകളാണ് ദിവസവും ഫാമിലെത്തുന്നത് .

ഫ്രഡറിക്കിന്റെ പ്രകടനങ്ങൾ ഇതിനോടകം തന്നെ ഫേസ്ബുക്കിലും യൂട്യുബിലുമായി ഇരുപത് മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. സ്വന്തമായി ഫേസ്ബുക്ക് പേജൂം, യൂട്യൂബ് ചാനലും , സോഷ്യൽ മീഡിയയിൽ ലക്ഷ കണക്കിന് ആർരാധകരും ഫ്രഡറിക്കിനുണ്ട് .

ഫ്രഡിർക് ആദ്യമായി അഭിനയിച്ച " ബിഹൈൻഡ് ദി ബ്യൂട്ടി " എന്ന സിനിമ ഈ വര്ഷം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും.

ഡ്രൈവറോ പൈലറ്റോ ഇല്ലാതെ പറക്കുന്ന ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി ദുബായിൽ പരീക്ഷണ പാറക്കൽ നടത്തി . ജുമൈറ പാർക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി പറന്നുയർന്നത് . ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മക്‌തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി പറന്നുയർന്നത് . രണ്ടു പേർക്ക് സൗകര്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ഈ പറക്കും ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്.

ജർമൻ കമ്പനിയായ വോലോ കോപ്റ്ററാണ് ഈ പറക്കും ടാക്സിയുടെ നിർമാതാക്കൾ . ഡ്രൈവറില്ലാതെ ഓടുന്ന ദുബായ് മെട്രോ ശൃംഖലകൾക്ക് ശേഷം ദുബൈയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഈ പറക്കും ടാക്സികൾ.

പൂർണമായും പരിസ്ഥിതി സൗഹൃദ വാഹനമാണ് ഈ പറക്കും ടാക്സികൾ. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ മുഴുവൻ ചാർജ് ആകുന്ന ഒൻപത് ബാറ്ററികളിലാണ് പറക്കും ടാക്സികൾ പ്രവർത്തിക്കുന്നത്.

ദുബായ് നിവാസികൾക്ക് പറക്കും ടാക്സിയിൽ പറക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല .

വീഡിയോ കാണാം

ഏറേ കാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ലാകാവസാനം എന്നത് 2012 ല്‍ ലോകം അവസാനിക്കും എന്ന വാദത്തിന് ശേഷം ലോകാവസാനം വീണ്ടും ചര്‍ച്ചയാകുന്നു. സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്ന വാദവുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ബൈബിള്‍ സംബന്ധമായ പ്രവചനങ്ങള്‍ ആസ്പദമാക്കി ക്രിസ്ത്യന്‍ ഗൂഢാലോചനാവാദികള്‍ പറയുന്നത് ലോകാവസാനം സെപ്റ്റംബര്‍ 23 ന് സംഭവിക്കും എന്നാണ്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും കൂട്ടിവായിച്ചാണ് ലോകാവസാനവാദവുമായി ഇവര്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഈ ലോകാവസാന വാദങ്ങളോട് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹവും യോജിക്കുന്നില്ല.വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിര്‍ഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു.

ചന്ദ്രനെ പാദപീഠമാക്കി, തലയില്‍ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം ധരിച്ച്, സൂര്യവേഷധാരിയായ സ്ത്രീയുടെ പ്രത്യക്ഷപ്പെടലോടെ അന്ത്യനായവിധി സംഭവിക്കും എന്നാണ് ലോകാവസാന സിദ്ധാന്തത്തില്‍ പറയപ്പെടുന്നത്.

അടുത്തിടെ നടന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രക്യതി ദുരന്തങ്ങളും കിം ജോന്‍ ഉനിനെ പോലുള്ള ഏകാധിപതികളുടെ ഭരണവും ലോകാവസാനത്തിന്റെ സൂചനയാണെന്നു പറയപ്പെടുന്നു.

നല്ലവരായ മനുഷ്യര്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും എന്നും ശേഷിക്കുന്നവര്‍ ഭൂമിയില്‍ ലോകാവാസനവും കാത്ത് കിടക്കും എന്നും ഇവര്‍ പറയപ്പെടുന്നു.


മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവും,മോഷ്ട്ടാക്കൾക്ക് മുട്ടൻ പണിയുമായി  കേരള പൊലീസ്. കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്ബര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമക്ക് തിരികെ ലഭിക്കുന്നതിനും സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പൊലീസ് രംഗത്ത്. പൊലീസിന്‍റെ സൈബര്‍ ഡോം ആവിഷ്കരിച്ച ഐ ഫോര്‍ മൊബ് എന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളുടെയും ടെക്നീഷ്യന്‍മാരുടെയും സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരെയും സൈബര്‍ ഡോമിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും അടിയന്തിരഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയും പുതിയ പോര്‍ട്ടലിന്‍റെ ലക്ഷ്യമാണ്. മോഷണം പോകുന്നതും നഷ്‍ടപ്പെടുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ പൊലീസ് ഈ വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ റിപ്പയര്‍ ചെയ്യാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ ഈ വെബ് പോര്‍ട്ടല്‍ ഉപയോഗിച്ച്‌ പൊലീസിന് അവയെ എളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും.

സംസ്ഥാനത്തെ മൊബൈല്‍ ടെക്നീഷ്യന്മാരുടെ അസോസിയേഷനോട് അംഗങ്ങളെ പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ പൊലീസ് അനുമതി ഹാജരാക്കണമെന്ന നിബന്ധ ഉള്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായും സൂചനകളുണ്ട്


ഇരുപത്തത്തൊന്നുകാരനായ മകനെ 'അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുംബൈ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്.
മകൻ രാംചരൺ മയക്കുമരുന്നിന് അടിമയായിരുന്നത്രെ. ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്. കൊലക്കേസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച അമ്മയുള്‍പ്പെടെ നാലുപേര്‍ പിടിയിലായതായി വസായ്‌ പോലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

അമ്മയെയും ചിറ്റമ്മയെയും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ രാംചരണ്‍ ബലാത്സംഗം ചെയ്തിട്ടുണ്ടായിരുന്നു.രാംചരന്റെ പ്രവൃത്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായതോടെ മൂത്തമകന്‍ സീതാറാമിന്റെ സഹായത്തോടെ കൊലപാതകത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

പരിചയക്കാരെയാണ് രാംചരനെ കൊലപ്പെടുത്താന്‍ ഇവര്‍ ഏല്‍പിച്ചത്. ഇവര്‍ രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തലയറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

തുടര്‍ന്ന് വാലിവ് പോലീസ് രാംചരന്റെ മൃതദേഹം കണ്ടെത്തുകയും താനെയിലും പരിസരപ്രദേശങ്ങളിലും വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി വാസൈ ഡിവിഷന്‍ എസ് ഡി പി ഒ അനില്‍ അക്‌ഡെ അറിയിച്ചു.

ഗുർമിത് റാം റഹിം സിങ് ജയിലഴിക്കുള്ളിലായതോടെ കള്ളസ്വാമിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹിന്ദു സന്ന്യാസിമാരുടെ സംഘടന അഖില ഭാരതിയ അഖാര പരിഷത്. സ്വാമിമാരുടെ പ്രവർത്തനത്തെ ആളുകൾ സംശയദൃഷ്ഠിയോടെ സമീപിക്കാൻ തുടങ്ങിയതാണ് ഇത്തരം ലിസ്റ്റ് പുറത്ത് വിടാൻ കാരണമായത്. ഇപ്പോൾ 14 പേരുടെ പേരുവിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇവർക്ക് യാതൊരു ദിവ്യശക്തികളുമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അലഹബാദിൽ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് പേര് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഗുർമീത് റാം റഹിം, ആശാറാം ബാപ്പു, അദേഹത്തിന്‍റെ മകൻ നാരായണൻ സ്വാമി, രാധ മേ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ദിപാവലിക്ക് ശേഷം 28 പേരുടെ ലിസ്റ്റ് കൂടി പുറത്ത് വിടുമെന്നും എബിഎപി വ്യക്തമാക്കിയിട്ടുണ്ട്.


പെട്രോള്‍ വില ഉയര്‍ന്ന നിരക്കില്‍. രണ്ടുമാസം കൊണ്ട് 7 രൂപയാണ് ലിറ്ററിന് കൂടിയത്. മുംബൈലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്‌ രേഖപ്പെടുത്തിയത്. 79.41 രൂപയാണ് ഇവിടെ ഒരു ലിറ്ററിന് വില.

അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ദിനം തോറും താഴ്ന്നു നില്‍ക്കുകയാണ്. ഈ സമയത്താണ് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടുന്നത്. ദില്ലിയില്‍ 70.30, കൊല്‍ക്കത്തയില്‍ 73.05 എന്നിവയാണ് പുതിയ വിലകള്‍.
കേരളത്തില്‍ താരതമ്യേന എറണാകുളത്ത് പെട്രോള്‍ വില കുറവായിരിക്കുമെങ്കിലും 73.21 രൂപയാണ് ഇപ്പോള്‍ ഇവിടെ ലിറ്ററിനുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇതിലും കൂടിയ നിരക്കാണ് നിലവില്‍ ഉള്ളത്. പെട്രോള്‍ ഉല്‍പ്പന്നങ്ങളെ ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഓരോ സ്ഥലത്തും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.
2014 ലാണ് പെട്രോള്‍ വില റെക്കോഡിലെത്തിയത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് 114.44 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 78.41 ആയിരുന്നു അന്നത്തെ കൂടിയ നിരക്ക്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വെറും 53.69 രൂപ മാത്രമാണുള്ളത്. എന്നിട്ടും ദിവസംതോറും എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.എന്‍ഡിഎ ഗവണ്‍മെന്റ് ഇന്ത്യയില്‍ ദിവസംതോറും പെട്രോള്‍ വില പുതുക്കുന്ന ഡയാനാമിക് പ്രൈസിംഗ് സംവിധാനം ജൂണ്‍ 16 ന് ഏര്‍പ്പെടുത്തി.

രാജ്യതലസ്ഥാനത്തെ ചുവന്ന തെരുവിന് താഴ് വീഴുന്നു. ദില്ലി വനിതാ കമീഷന് മുന്‍കൈ എടുത്താണ് ജി ബി റോഡിലെ അയ്യായിരത്തോളം ലൈംഗിക തൊഴിലാളികളെ പുനരവധിവസിപ്പിച്ച് കൊണ്ട് ചുവന്ന തെരുവ് ഒഴിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ഇവിടുത്തെ 124 വേശ്യാലയ ഉടമകള്‍ക്ക് നോട്ടീസ് നല്കിയെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ചു നീക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ മൂന്ന് കിലോ മീറ്ററിനുള്ളില്‍ ഇത്തരമൊരു കേന്ദ്രം രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് തന്നെ ഏറ്റവും വലിയ നാണക്കേടാണെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പെണ്‍കുട്ടികളെ ഇവിടേക്ക് കടത്തുന്നു. തന്റെ കാലാവധി 11 മാസത്തിനുള്ളില്‍ തീരും. അതിന് മുമ്പ് ഈ തീരുമാനം താന്‍ നടപ്പാക്കുമെന്നും സ്വാതി മലിവാള്‍ വ്യക്തമാക്കി. വേശ്യാവൃത്തി നിയമവിധേയാക്കണം എന്ന് പറയുന്നവരോട് തനിക്ക് ഒരു ചോദ്യമേയുള്ളൂവെന്നും സ്വാതി മലിവാള്‍ പറഞ്ഞു. ഇത് ഒരു തൊഴിലാണെന്ന് അവര്‍ സമ്മതിച്ച് കൊണ്ട് അവരുടെ പെണ്‍മക്കളെ ഈ തൊഴിലിന് വിടുമോ? അങ്ങിനെയെങ്കില്‍ നമുക്ക് ഇതേക്കുറിച്ച് സംസാരിക്കാം. മറ്റ് പോംവഴിയില്ലെന്നാണ് ചിലര്‍ പറയുന്ന ന്യായം. വഴിയുണ്ട്.ഇത് അടച്ചു പൂട്ടലാണ് ആ വഴി.

പാര്‍ലമെന്റില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ജിബി റോഡിലെ ഈ ചുവന്ന തെരുവ്. അയ്യായിരത്തിലധികം ലൈംഗിക തൊഴിലാളികള്‍.പത്ത് വയസ്സുകാരികളെ പോലും മാംസ വ്യാപാരത്തിനായി തെരുവിലെത്തിക്കുന്നുവെന്ന തിരിച്ചറിവാണ് തെരുവ് അപ്പാടെ തുടച്ച് നീക്കാന്‍ വനിതാ കമീഷനെ പ്രേരിപ്പിച്ചത്. ഒമ്പതാം വയസ്സില്‍ ശരീര വളര്‍ച്ച്ക്ക് ഹോര്‍മോണ്‍ കുത്തിവെയ്പ്പിനിരായാകേണ്ടി വന്ന പതിനഞ്ച്കാരിയെ അടുത്തിടെയാണ് കമീഷന്‍ ഈ തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയത്

ദല്ഹി മുനിസിപ്പൽ  കോര്‍പറേഷന്‍, സംസ്ഥാന ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് വനിതാ കമീഷന്റെ നടപടി. ലൈംഗികതൊഴിലാളികള്‍ക്കായി കൃത്യമായ പുനരധിവാസ പദ്ധതിയും തയ്യാറാക്കും.വനിതാ കമീഷന്റെ തീരുമാനം ധീരമാണെങ്കിലും പുനരധിവാസം എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

മദ്യപിക്കുന്നതിന് എല്ലാ മദ്യപാനികള്‍ക്കും ഒരു കാരണമുണ്ടാകും. മരിക്കണമെന്നാഗ്രഹിച്ച്‌ ആരും മദ്യമുപയോഗിക്കാറില്ല. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ചില ബ്രാന്റുകള്‍ ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കും. കാരണം ഇതിലെ ആല്‍ക്കഹോളിന്റെ അളവ് വളരെ കൂടുതലാണ്. സാധാരണ മദ്യങ്ങളില്‍ ആല്‍ക്കഹോളിന്റെ അളവ് 40 ശതമാനത്തിലും താഴെയാണ്. എട്ടു മുതല്‍ 25ശതമാനം വരെ ആല്‍ക്കഹോളിന്റെ ഉപയോഗം കാര്യമായി നമ്മളെ ബാധിക്കാറില്ല. എന്നാല്‍ 40 ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ ചെന്നാല്‍ കാര്യങ്ങള്‍ ഗൗരവമേറിയതാകും. 40-നും 60-നും ഇടയ്ക്ക് ശതമാനം ആല്‍ക്കഹോള്‍ ഉള്ളില്‍ എത്തിയാല്‍ തന്നെ ബോധം മറയും. എന്നാല്‍ അതിലും കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ ഉള്ള ചില ബ്രാന്‍ഡുകള്‍ ഉണ്ട്. അവ കഴിക്കുമ്ബോള്‍ ശ്രദ്ധിക്കുക. അത് കഴിച്ചാല്‍ മരണം വരെ സംഭവിക്കും. അത്തരം ബ്രാന്റുകള്‍ ഏതൊക്കയാമെന്നല്ലെ ?
1. ബക്കാര്‍ഡി റം
നമ്മുടെ രാജ്യത്തും കേരളത്തിലുമൊക്കെ ലഭ്യമാകുന്ന ബ്രാന്‍ഡ് ആണ് ബക്കാര്‍ഡി. ആല്‍ക്കഹോളിന്റെ അളവ് 75ശതമാനത്തില്‍ അധികമുള്ള റമ്മാണ് ബക്കാര്‍ഡി. വളരെ കുറഞ്ഞ അളവിലേ ഈ മദ്യം ഉപയോഗിക്കാവൂ. സ്റ്റീല്‍ ഫയര്‍ അറസ്റ്റര്‍ ഘടിപ്പിച്ച്‌ വില്‍ക്കുന്ന ലോകത്തിലെ ഏക ബ്രാന്‍ഡാണ് ബക്കാര്‍ഡി.
2. സ്പിരിറ്റസ്
ലോകത്തില്‍ ഏറ്റവുമധികം ആല്‍ക്കഹോളിന്റെ അംശമുള്ള മദ്യമാണ് സ്പിരിറ്റസ് സ്റ്റാവിസ്കി. 96ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. ഏറ്റവും സമയമെടുത്ത് മാത്രം കഴിക്കേണ്ട ഈ മദ്യം കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ മരണം സംഭവിക്കാന്‍ ഇതുമതി.
3. എവര്‍ ക്ളിയര്‍
പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡാണ് എവര്‍ ക്ളിയര്‍. 95 ശതമാനമാണ് എവര്‍ ക്ളിയറിലെ ആല്‍ക്കഹോളിന്റെ അളവ്. വളരെ മെല്ലെ മാത്രം ലഹരി പകരുന്ന ഈ മദ്യം പക്ഷെ അത്യന്തം അപകടകാരിയാണ്. പാര്‍ട്ടികളിലെ കില്ലര്‍ ബ്രാന്‍ഡ് ആണ് എവര്‍ ക്ളിയര്‍.
4. ആബ്സിന്തേ
ആളുകളെ വശീകരിക്കാന്‍ കഴിയുന്ന ഒരു ബ്രാന്റാണ് ആബ്സിന്തേ. അതുപോലെ തന്നെ നമ്മളെ കൊല്ലാനും ആബ്സിന്തേയ്ക്ക് കഴിയും. കാണാന്‍ നല്ല കളര്‍ഫുള്‍ ആണെങ്കിലും കഴിച്ചാല്‍ ജീവിതം അത്ര കളറാവില്ല. 85ശതമാനമാണ് ആബ്സിന്തേയിലെ ആല്‍ക്കഹോളിന്റെ അളവ്.
5. ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക
പേരുപോലെ തന്നെ ചെകുത്താനാണ് ആല്‍ക്കഹോള്‍ അളവിന്റെ കാര്യത്തില്‍ ഈ മദ്യം. 85 ശതമാനമാണ് ആല്‍ക്കഹോള്‍. നേരിട്ട് ഉപയോഗിക്കുന്നതിനേക്കാള്‍ ഫ്രൂട്ട് കോക്ടെയിലുകളുടെ കൂടെയാണ് ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക സാധാരണ ഉപയോഗിക്കാറ്.
6.സണ്‍സെറ്റ് റം
സണ്‍സെറ്റ് റമ്മിലെ ആല്‍ക്കഹോളിന്റെ അളവ് 84.5ശതമാനമാണ്. ഡ്രൈയായി അടിച്ചാല്‍ ഏറ്റവും അപകടകാരി കൂടിയാണ് ഈ ബ്രാന്‍ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ അസ്തമയം തന്നെയാകും ഫലം.
ഇനി മുതലങ്കിലും ശ്രദ്ധിക്കുക! മദ്യം ഒരു പരിധി വരെ നല്ലതാണ്. പക്ഷേ അത് അമിതമായാല്‍ അല്ലെങ്കില്‍ നാം തിരഞ്ഞെടുക്കുന്ന ബ്രാന്റ് ശരിയായില്ലെങ്കില്‍ അത് ഒരുപക്ഷേ നമ്മളെ പൂര്‍ണമായും ഇല്ലാതാക്കും.

അനുയായികളെ ബലാത്സംഗം ചെയ്തകേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന് ലൈംഗികാസക്തി അമിതമാണെന്നു ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. മാനസികാവസ്ഥ പരിശോധിച്ചതില്‍ നിന്നും ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്ഡ്രോവല്‍ സിന്ഡ്രം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് ജയിലില്‍ അസ്വസ്ഥനാണെന്നും ഡോക്ടര്‍മറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഗുര്‍മീത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പരിശോധനയില്‍ സാധിച്ചില്ല. ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായാണ് ജയിലില്‍ കഴിയുന്നതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്സ് ടോണിക്കുകളും ഗുര്‍മീത് സ്ഥിരമായി കഴിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവെക്കുന്നതാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.

2018 ഫെബ്രുവരിക്കു മുന്‍പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ സെല്‍ ഫോണ്‍ നമ്ബരുകളും റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

പലരും തട്ടിപ്പുകള്‍ക്കായി വ്യാപകമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഭീകരരും വ്യാപമായി സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നു. മറ്റുള്ളവരുടെ പേരുകളിലെടുത്ത ഫോണുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകം.

ആധാറുമായി സെല്‍ഫോണിനെ ബന്ധിപ്പിച്ചാല്‍, എന്തു പ്രശ്നമുണ്ടായാലും നിമിഷത്തിനകം അതിനു പിന്നിലെ വ്യക്തിയെ തിരിച്ചറിയാനാവും.

നമ്ബര്‍ എത്രയും പെട്ടെന്ന് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെല്‍ഫോണ്‍ കമ്ബനികള്‍ ആവര്‍ത്തിച്ച്‌ അഭ്യര്‍ത്ഥിച്ചിട്ടും വലിയൊരു വിഭാഗം പേരും ഇനിയും അതിനു മെനക്കെട്ടിട്ടില്ല.

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57-ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദാസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്.
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടതായും ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്കായി നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് രൂപം നല്‍കണമെന്നും ദസറി പറഞ്ഞു.
നിലവില്‍ 2020 ഏപ്രിലോടെ ഭാരത് സ്റ്റേജ് 6 നിലവാരം നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ മലിനീകരണം വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും.

 നേരത്തെ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിശ്ചിത കാലയളവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സിയാം നിര്‍ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയാണെങ്കില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള അനുമതി ഇല്ലാതാകും.
പെട്രോളിന്റെയും ഡീസലിന്റെയും കാലം കഴിഞ്ഞെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. വൈദ്യുതിപോലെ ബദല്‍ ഇന്ധനങ്ങള്‍ സ്വീകരിക്കാത്ത വാഹനങ്ങള്‍ ഇടിച്ചുനിരത്തുമെന്നും സമ്മേളനവേദിയില്‍ മന്ത്രി പറഞ്ഞു.
ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളില്‍ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച്‌ ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത പീഡനമുറകളാണ് സൂസന്‍ മക്കള്‍ക്കെതിരെ നടപ്പിലാക്കിയത്. അഴുക്കുപിടിച്ച അടിവസ്ത്രം വായില്‍ത്തിരുകിക്കയറ്റുക. കരയാതിരിക്കാന്‍ വെള്ളത്തില്‍ തലമുക്കിപ്പിടിക്കുക...മൂന്ന് മക്കള്‍ക്കെിരെ അവരുടെ പീഡനം 14 വര്‍ഷത്തോളം നീണ്ടു. 25 വര്‍ഷം മുമ്ബ് പീഡനപര്‍വം അവസാനിച്ചെങ്കിലും അതിന് കണക്കുചോദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് മക്കള്‍. ഇപ്പോള്‍ 69 വയസ്സായ സൂസനെതിരെ അവര്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്.
പിങ്ക് ഫ്ളോയ്ഡിന്റെ പ്രശസ്തനായ എന്‍ജിനീയര്‍ പീറ്റര്‍ വെയ്ന്‍ വില്‍സണിന്റെ ഭാര്യയാണ് സൂസന്‍. മക്കളായ റോസയ്ക്കും പോപ്പിക്കും ഡാനിയേലിനുമെതിരെ സൂസന്‍ പ്രയോഗിച്ചിരുന്ന മര്‍ദനമുറകളെക്കുറിച്ച്‌ കേട്ട് അന്തംവിട്ടുനില്‍ക്കുകയാണ് പീറ്ററിപ്പോള്‍. അടിയും ഇടിയും തൊഴിയുമൊക്കെ നേരിട്ട, 1979 മുതല്‍ 1993 വരെയുള്ള കാലം കോടതിയില്‍ വിവരിച്ച മക്കള്‍ അമ്മയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ്.

2015-ലാണ് റോസയും ഡാനിയേലും ഈ പീഡനങ്ങളെക്കുറിച്ച്‌ പൊലീസിനോട് പറഞ്ഞത്. 14-ാം വയസ്സില്‍ റോസ വീടുവിട്ടതോടെയാണ് പീഡനങ്ങള്‍ കുറെ അവസാനിച്ചത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ വലിയ വീട്ടില്‍നിന്ന് ചെറിയ താമസസ്ഥലത്തേയ്ക്ക് മാറിയതിനുശേഷമായിരുന്നു പീഡനം തുടങ്ങിയതെന്ന് റോസ പൊലീസിനോട് പറഞ്ഞു. തന്റെ കുട്ടിക്കാലത്തുടനീളം പീഡനം നേരിടേണ്ടിവന്നതായി ഡാനിയേല്‍ മൊഴിനല്‍കി. സസക്സിലെ യൂക്ക്ഫീല്‍ഡ് കമ്യൂണിറ്റി ടെക്നോളജി കോളേജില്‍ അദ്ധ്യാപകനാണ് ഡാനിയേലിപ്പോള്‍.

അമ്മയുടെ പീഡനങ്ങള്‍ അധികമായപ്പോള്‍ അവരെ എങ്ങനെ ഇല്ലാതാക്കാമെന്നുപോലും താന്‍ ആലോചിച്ചിരുന്നതായി പോപ്പി കോടതിയെ അറിയിച്ചു. അമ്മയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്ന കാര്യം പോലും ചിന്തിച്ചിരുന്നതായി ഇയാള്‍ കോടതിയില്‍ മൊഴിനല്‍കി. അഞ്ച് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത് അതില്‍ ദത്തുപുത്രനായ ഡാനിയേലിന് നേര്‍ക്കായിരുന്നു കൂടുതല്‍ പീഡനം. മര്‍ദനമേറ്റ് കരയുമ്ബോള്‍ ഡാനിയേലിനെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വെള്ളത്തില്‍ മുക്കിപ്പിടിച്ചിരുന്നു. ബ്ലാക്ക്ഫ്രയാല്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ പഴയകാല ദുരനുഭവങ്ങള്‍ മ്ക്കള്‍ ഓരോന്നായി പറയുമ്ബോള്‍ തരിച്ചിരിക്കുകയാണ് ഇവരുടെ അച്ഛന്‍ പീറ്റര്‍. തനിക്ക് കുറ്റബോധമുണ്ടെന്ന് ഈ 71-കാരന്‍ പറയുന്നു. എന്നാല്‍, അച്ഛന്‍ തനിക്ക് നട്ടെല്ലുണ്ടെന്ന് കാണിക്കാന്‍ വൈകിയെന്ന് റോസ പൊലീസിനോട് പറഞ്ഞു. അമ്മയുടെ ചെയ്തികളെ വെള്ളപൂശാനാണ് പീറ്റര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സൂസനുമായി പിരിഞ്ഞ് ജീവിക്കുകയാണ് പീറ്ററിപ്പോള്‍.

 ബ്രാന്‍ഡ് നെയിമോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട് പ്ലെയ്സ് റസ്റ്റോറന്റ് ലിമിറ്റഡിന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യയില്‍ മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ ഇന്ന് പൂട്ടും. റസ്റ്റോറന്റുകള്‍ പൂട്ടുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 10,000 പേരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സപ്ലയേഴ്സ് മുതല്‍ ബിസിനസ് അസോസിയേറ്റ്സിനുവരെ തൊഴില്‍ നഷ്ടമാകും.
യുഎസ് ആസ്ഥാനമായുള്ള മക്ഡൊണാള്‍ഡ് ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കിയിരുന്നു. കമ്ബനിയുടെ നടപടിക്കെതിരെ സിപിആര്‍എല്‍ എംഡി വിക്രം ബക്ഷി നാഷണല്‍ കമ്ബനി ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. സ്റ്റോറുകള്‍ പൂട്ടുന്നത് സംബന്ധിച്ച്‌ പ്രതികരിക്കാന്‍ വിക്രം ബക്ഷി വിസമ്മതിച്ചു. നാഷണല്‍ കമ്ബനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

ബാങ്കില്‍ നിന്നും അബദ്ധത്തില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ആറര കോടി രൂപ . അടിച്ചു പൊളിച്ചു ചിലവാക്കിയ പെണ്‍കുട്ടിയുടെ പിന്നാലെ ബാങ്കും
ദക്ഷിണാഫ്രിക്കയിലേ ഒരു കോളജ് വിദ്യാര്‍ഥിനിക്കാണ് ഒരു ദിവസത്തേക്ക് കോടീശ്വരിയാകാനുള്ള അപൂര്‍വഭാഗ്യം ലഭിച്ചത്. വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള തുക സംഭാവന ചെയ്തിരുന്ന കമ്ബനിക്ക് അബദ്ധം പറ്റിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ പണം എത്തിയത്
1400 റാന്‍ഡ് (107 ഡോളര്‍) കൈമാറ്റം ചെയ്യേണ്ട സ്ഥാനത്ത് 14,00,000 റാന്‍ഡ് (ആറര കോടി ഇന്ത്യന്‍ രൂപ ) കന്പനി, വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു . പണം അക്കൗണ്ടിലേക്ക് എത്തിയ ഉടന്‍തന്നെ വിദ്യാര്‍ഥിനി ആഘോഷങ്ങള്‍ ആരംഭിച്ചു. വില കൂടിയ ഫോണ്‍ സ്വന്തമാക്കിയും അത്യാഡംബര ഹോട്ടലില്‍ താമസിച്ചുമൊക്കെയാണ് പണം ചെലവിട്ടത്.
പെണ്‍കുട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റം കണ്ട് മറ്റൊരു വിദ്യാര്‍ഥിനിയാണ് വിവരം അധികൃതരെ അറിയിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ കന്പനി അധികമായി നല്കിയ പണം പിന്‍വലിച്ചപ്പോഴേക്കും വിദ്യാര്‍ഥിനി തുകയുടെ നല്ലൊരു ശതമാനം ചെലവാക്കിയിരുന്നു. ചെലവിട്ട തുക പെണ്‍കുട്ടിയില്‍നിന്നുതന്നെ ഈടാക്കാന്‍ വേണ്ടി പിന്നാലെ കൂടിയിരിക്കുകയാണ് ബാങ്കും കമ്ബനിയും
 

ലോകത്തേറ്റവും സ്വാധീനമുള്ള 100 പേരെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ഒരു വോട്ട് പോലും നേടാനാവാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടൈം മാസിക വായനക്കാരില്‍ നടത്തിയ ടൈം 100 റീഡേഴ്സ് പോള്‍ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് മോഡി ദയനീയമായി പരാജയപ്പെട്ടത്.
ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ മോഡിയുടെ പേരും മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിച്ച സര്‍വ്വേയില്‍ ഒറ്റ വോട്ട് പോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേടാനായില്ല. വോട്ടെടുപ്പില്‍ മോഡിക്ക് പൂജ്യം ശതമാനം വോട്ടെന്നാണ് കാണിക്കുന്നത്.
ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡുത്തേര്‍ത്തെയാണ് ഒന്നാമതെത്തിയത്. അമേരിക്കയ്ക്കും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ള ഡുത്തേര്‍ത്തെ അഞ്ച് ശതമാനം വോട്ടുകളാണ് നേടിയത്. ഡുത്തേര്‍ത്തെ മയക്കുമരുന്ന് മാഫിയക്കെതിരെയെടുത്ത നടപടികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, ഭര്‍ത്താവ് ജാര്‍ഡ് കുഷ്നര്‍ എന്നിവര്‍ക്കും പേരിനുപോലും വോട്ട് ലഭിച്ചില്ല. ഡൊണാള്‍ഡ് ട്രംപ് രണ്ട് ശതമാനം വോട്ട് നേടി.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ മൂന്ന് ശതമാനം വോട്ട് നേടി ഡുത്തേര്‍ത്തെയ്ക്ക് പിന്നിലായി. 2015ല്‍ നടത്തിയ ടൈം മാഗസിന്‍ സര്‍വ്വേയില്‍ സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മോഡി ഇടം പിടിച്ചിരുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ സെക്സിനിടെ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം കൊണ്ട് മരണം സംഭവിക്കാമെന്നു പഠനം. സെക്സിനിടെ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയെന്ന് പഠനറിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ഹൃദയാഘാതം സംഭവിക്കുന്നവരെ അപേക്ഷിച്ച്‌ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്ന പുരുഷന്‍മാരുടെ മരണനിരക്ക് നാലിരട്ടയാണെന്നാണ് ഈ പഠനം പറയുന്നത്.
സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുമ്ബോള്‍, സഹായം തേടാനുള്ള സ്ത്രീകളുടെ പ്രയാസമാണ് മരണനിരക്ക് കൂടാന്‍ കാരണമാകുന്നതെന്ന് പാരിസിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഡോ. അര്‍ഡാലന്‍ ഷാരിഫ്സാഡെഗാന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്. ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ബാഴ്സലോണയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.

അതേസമയം സെക്സിനിടയില്‍ ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് സിപിആര്‍(കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍) നല്‍കാനായാല്‍ ഭൂരിഭാഗം പേരുടെയും ജീവന്‍ രക്ഷിക്കാനാകും. ഹൃദയാഘാതം സംഭവിക്കുമ്ബോള്‍ രക്തം പമ്ബ് ചെയ്യുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്നതുകൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ സിപിആര്‍ നല്‍കുന്നതുവഴി, രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമാകും എന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഉണ്ടോ. ഇല്ലെന്നും ഉണ്ടെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉണ്ട്. സാധാരണ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ അല്ലാതെ വിചിത്രമായ ചില കാര്യങ്ങള്‍ കൂടി ഉണ്ടെന്നാണ് ചില പഠനങ്ങള്‍ ഒരു പോലെ അവകാശപ്പെടുന്നത്.
ഒരു പുരുഷന് തന്റെ ഭാര്യയായി വരുന്ന പെണ്ണിന് അല്ലെങ്കില്‍ ഒരു കാമുകന് കാമുകിയായി കാണുന്ന പെണ്ണിനെക്കുറിച്ച്‌ അവര്‍ക്ക് ആയിരക്കണക്കിന് കാര്യങ്ങളുണ്ട് എന്നാല്‍ ഇതില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ചിലതുമുണ്ട് എന്നീ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പുരുഷന്‍മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന 8 വിചിത്രമായ കാര്യങ്ങള്‍ ഇതൊക്കെയാണ്.
1.ചമയം
 പെണ്‍കുട്ടികള്‍ ശരിക്കും ഞെട്ടുന്ന ഒരു കാര്യമാണിത്. ചമയങ്ങള്‍ ഇല്ലാത്ത സ്ത്രീകളെയാണ് പലര്‍ക്കും ഇഷ്ടം. നിങ്ങളുടെ കണ്ണുകളിലെയും മുഖത്തെയും ചമയങ്ങള്‍ ശ്രദ്ധിക്കാത്തയാളാണ് പങ്കാളിയെങ്കില്‍ പിന്നെ എന്തിന് ഇതിനായി പണം ചെലവാക്കണം സ്ത്രീകള്‍ ചിന്തിക്കേണ്ടതാണ്.
2.വസ്ത്രങ്ങള്‍
 അധികം ചേര്‍ച്ചയില്ലാത്ത വസ്ത്രങ്ങളാണ് ചിലര്‍ക്ക് താല്‍പര്യം (Mix and Match). മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്ത ഇത്തരക്കാരില്‍ പലരും പെട്ടെന്ന് ആകര്‍ഷകരാവുമെത്രെ.
3.തമാശ
 സ്ത്രീകളുടെ കളിയാക്കലിലും ചിരിയിലും തമാശയിലും ആകൃഷ്ടരാകുന്ന പുരുഷന്‍മാരുണ്ട്. നര്‍മ്മം ആര്‍ക്കാണ് ആസ്വദിക്കാന്‍ കഴിയാത്തത്.
4.അരയളവ്
 പരന്നവയറും സീറോസൈസും ഇഷ്ടമല്ലാത്ത പുരുഷന്‍മാരുണ്ട്. അരയളവ് കൂടുന്നതാണ് ചിലര്‍ക്കിഷ്ടം

5.ബുദ്ധി, ആത്മവിശ്വാസം, പക്വത
 വലിയ ബുദ്ധിയും പക്വതയും കാണിക്കുന്നവരേക്കാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള സ്വഭാവം പ്രകടിപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. തളരുമ്ബോള്‍ പുരുഷന്മാരെ പിന്താങ്ങുന്നവരെ ആണ് പലരും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
6.സാധാരണ വസ്ത്രം
 നിങ്ങള്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെ അസാധാരണമായി ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്.
7.ഔപചാരികത
 കൂടുതല്‍ ഔപചാരികതയോടെയും എല്ലാം അറിയാവുന്നവരെപ്പോലെയും പെരുമാറുന്നത് വെറുക്കുന്നവരാണ് കൂടുതല്‍ പേരും.
8.അലസമായ മുടി
 അലസമായ മുടിയും കരിയെഴുതാത്ത കണ്ണുകളും പ്രണയിക്കുന്നവര്‍ ധാരാളമാണ്.
 മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്‍കിയ മദ്യശാലക്കെതിരെ എക്സൈസ് കേസെടുത്തു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ട് ഷോപ്പിലെ അസി. ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെതിരെയാണ് ആലുവ എക്സൈസ് കേസെടുത്തത്.

രാജ്യാന്തര ടെര്‍മിനലിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ മദ്യം വില്‍ക്കുന്നത് സംബന്ധിച്ച പരസ്യം ഇറക്കിയതിനാണ് കേസ്. ഒരു കുപ്പി മദ്യം വാങ്ങിയാല്‍ ഒരു കേരളാ സാരി എന്നതായിരുന്നു പരസ്യം. ടെര്‍മിനലിനുളളില്‍ പരസ്യം ചെയ്യാമെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇക്കാര്യം വീഡിയോ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.
പീഢനക്കേസില്‍ ശിക്ഷവിധിച്ച്‌ 20 കൊല്ലത്തേക്ക് ജയിലിലടയ്ക്കപ്പെട്ട ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഹണിപ്രീത് വളര്‍ത്തുമകളല്ലെന്ന് വെളിപ്പെടുത്തല്‍. ഹണി പ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഒരു വിദേശമാധ്യമത്തോട് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹണിപ്രീതും റാം റഹീം സിങ്ങുമായി അവിഹിതബന്ധമാണുള്ളതെന്നും താന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിശ്വാസ് പറയുന്നു. റാം റഹീം സിങ്ങും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട തന്നെ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു. ദേരാ സച്ചാ സൗധ അനുയായികള്‍ക്ക് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യം ഒന്നടങ്കം ഇവരെ ഉറ്റു നോക്കുന്നത് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചതോടെയാണ്. ദേരാ സച്ചാ സൗദായെ ഇനി ആരു നയിക്കും എന്നുള്ളതിന്റെ ഉത്തരമായി ഉയര്‍ന്നു വരുന്നതും ഗുര്‍മീത് രാം റഹിമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്റെ പേരു തന്നെ.

ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് ബാബാ വളര്‍ത്തുമകളായി തെരഞ്ഞെടുത്തതെന്നും അച്ഛന്‍മകള്‍ ബന്ധമല്ല അവര്‍ തമ്മിലെന്നും വിശ്വാസ് ഡെയ്ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹണിപ്രീത് 1999ലാണ് വിശ്വാസ് ഗുപ്തയെ വിവാഹം ചെയ്തത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നല്‍കണമെന്ന് പറഞ്ഞ് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസുകൊടുക്കയും ചെയ്തു. 'പപ്പയുടെ മാലാഖ' എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. 'റോക്ക് സ്റ്റാറായ പപ്പയുടെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിരുചിയുള്ളവള്‍' എന്നാണ് മുപ്പതുകാരിയായ ഹണിപ്രീത് ട്വിറ്ററില്‍ പരിചയപ്പെടുത്തുന്നത്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക എന്നിങ്ങനെ സര്‍വകലാവല്ലഭയാണ് ഹണി. ഗുര്‍മീതിന്റെ 'എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്' എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിയായിരുന്നു. 'എം.എസ്.ജി 2 ദ മെസഞ്ചര്‍', എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട്' എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു. ഗുര്‍മീതിന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് ഹണിപ്രീതാണ്.

മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയിലിലേക്ക് മാറ്റുമ്ബോള്‍ ബാഗുമായി ഹെലികോപ്ടറില്‍ അനുഗമിച്ചതും ഹണിപ്രീത് ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്ബോഴും 'പപ്പ'യെ അനുഗമിക്കാന്‍ ഹണി ശ്രമിച്ചു. എന്നാല്‍ കോടതിയത് നിരസിച്ചു. ഹണിയുടെ വെബ്സൈറ്റില്‍ 'വിസ്മയമായൊരു പിതാവിന്റെ മഹതിയായ മകള്‍' എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.