ഇളയ ദളപതി വിജയ്യുടെ അറുപതാമത്തെ ചിത്രം ഭൈരവയുടെ പൊളിപ്പന്‍ ടീസര്‍ പുറത്തിറങ്ങി. ആവോശത്തോടെയാണ് വിജയയുടെ അറപതാമത് ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ സ്വീകരിച്ചത്. കേരളത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് റാഫി മതിരയാണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി നടി അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് വിവരം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: