ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് പോലീസുകാരെ അഭിനേതാക്കളാകാന്‍ ക്ഷണിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേയ്ക്കാണ് ദിലീഷ് പോത്തന്‍ പോലീസുകാരെ ക്ഷണിച്ചിരിക്കുന്നത്.

അഭിനയിക്കാനാകും എന്ന് വിശ്വാസമുളളവര്‍ക്കും താത്പര്യം ഉള്ളവര്‍ക്കുമാണ് അവസരം. കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികള്‍ക്കാണ് മുന്‍ഗണന. പ്രായഭേദമന്യേ ഏവരേയും സ്വാഗതം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'മഹേഷിന്റെ പ്രതികാരം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ദിലീഷ് പോത്തന്‍.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: