പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ ഹൊറര്‍ ത്രില്ലറായ ‘എസ്ര’യുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രിയ ആനന്ദും ടൊവിനോ തോമസും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജയകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. ഫോര്‍ട്ട് കൊച്ചിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം.സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാര്‍ത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോള്‍ വൈദികനെ കൊണ്ട് വെഞ്ചരപ്പിച്ച ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘എസ്ര’ എന്ന വാക്കിന് ജൂതഭാഷയില്‍ ‘രക്ഷിക്കൂ’ എന്നാണ് അര്‍ത്ഥം കല്‍പ്പിക്കുന്നത്


Post A Comment:
0 comments: