വിവാഹത്തോടെ സിനിമ ജീവിതത്തിന് ഇടവേള നല്‍കിയ നസ്‌റിയ ഉടന്‍ തിരിച്ചുവരവ് നടത്തുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന പുതിയ വിവരം അനുസരിച്ച് താരം ഈ അടുത്തൊന്നു സിനിമയിലേയ്ക്ക് ഇല്ലന്നത്രെ. കാരണം മറ്റൊന്നുമല്ല സ്‌ക്രിപ്റ്റുകള്‍ ധാരാളം കേട്ടിട്ടും അനുയോജ്യവും ഇന്ററസ്റ്റിങ്ങുമായി കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല.
അതുകൊണ്ടുതന്നെ താരം ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തുന്നില്ല. നേരത്തേ നസ്‌റിയ തടിയൊക്കെ കുറച്ചുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മടങ്ങിവരവ് അഭ്യൂഹങ്ങള്‍ കനത്തിരുന്നു.ഇക്കാര്യം ഫഹദ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദിന്റെ നായികയായി തന്നെ മണിയറയിലെ ജിന്ന് എന്ന ചിത്രത്തില്‍ നസ്‌റിയ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെടുകയായിരുന്നു


Post A Comment:
0 comments: