ഗായത്രി സുരേഷ് മലയാളത്തിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. എന്തും ഓപ്പണായി സംസാരിക്കുന്നതാണ് ഗായത്രിയുടെ പ്രത്യേകത. അതിനൊപ്പം സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ കൂടി കിട്ടുന്നതോട് കൂടി ഗായത്രി പ്രേക്ഷകര്‍ക്ക് ഇടയില്‍ ഒന്നുകൂടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഗായത്രി നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘കല വിപ്ലവം പ്രണയം’. ചിത്രത്തില്‍ ശക്തയായ ഒരു കമ്യൂണിസ്റ്റ്കാരിയായിട്ടാണ് ഗായത്രി അഭിനയിക്കുന്നത്. ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒപ്പം ആന്‍സന്‍ പോളാണ് നായകനായി അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തുറന്ന് പറയുകയാണ്.
പ്രശ്‌നങ്ങളില്‍ ധൈര്യത്തോടെ അഭിപ്രായങ്ങള്‍ പറയുകയും അതിന് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. സു സുദി വാദമീകം, ഊഴം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ആന്‍സന്‍ പോളാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. സാധാരണ ഒരു പെണ്‍കുട്ടിയാണ് ഗ്രീഷ്മ. അവള്‍ ഒരു ഗസ്റ്റ് ലച്ചറായി കോളേജില്‍ പഠിപ്പിക്കാന്‍ പോവുന്നു. അവിടെ എന്നും അവളുടെ ആവേശം മുറക്കെ പിടിച്ചു കൊണ്ടാണ് ജീവിക്കുന്നത്.
തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷയിലാണ് ഗായത്രി ഇപ്പോള്‍. മാത്രമല്ല ചിത്രത്തിലെ നടിയുടെ കോസ്റ്റിയൂം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കേട്ട് ഗായത്രി ത്രില്ലടിച്ചിരിക്കുയാണെന്നാണ് സിനിമയുടെ സംവിധായകന്‍ പറയുന്നത്. മുമ്പ് പല സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഗായത്രിയ്ക്ക് സാരി ഉടുത്ത് അഭിനയിക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ പുതിയ സിനിമയില്‍ സാരിയണ് ഗായത്രിയുടെ വേഷം. താന്‍ ഈ സിനിമ ഏറ്റവുമധികം ആസ്വദിക്കുമെന്നുമാണ് ഗായത്രി പറയുന്നത്.


Post A Comment:
0 comments: