ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി 53 കാരിക്ക് അടിച്ചു.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ഇത്. മാവിസ് വാന്‍സികിനെയാണ് 758.7 മില്യണ്‍ ഡോളര്‍(ഏകദേശം 58000 കോടിയിലധികം രൂപ) തേടിയെത്തിയത്.
ലോട്ടറി അടിച്ചതിനു തൊട്ടു പിന്നാലെ മസാച്യൂസെറ്റസിലെ മേഴ്സി മെഡിക്കല്‍ സെന്ററിലെ 32 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് വലിച്ചെറിഞ്ഞത്. കുടുംബാംഗങ്ങളുടെ ജന്മദിനത്തിയതികള്‍ വരുന്ന ടിക്കറ്റാണ് മാവിന്‍ തിരഞ്ഞെടുത്തത്. ച ിക്കോപ്പിയിലെ കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് ഏടുത്തത്.
അമേരിക്കയില്‍ ഒരാള്‍ക്ക് ഇത്ര വലിയ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നത് ആദ്യത്തെ സംഭവമാണ്. ഒന്നുകില്‍ 30 വര്‍ഷം കൊണ്ട് മാവിസിന് തുക പിന്‍വലിക്കാം. അതല്ലെങ്കില്‍ നികുതി പിടിച്ചതിനു ശേഷമുള്ള തുകയായ 480.5 മില്യന്‍ ഡോളര്‍ ഇവര്‍ക്കു ഒറ്റയടിക്ക് പിന്‍വലിക്കാം.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: