വിജയ്-സൂര്യ ഫാന്‍സിന്റെ തമ്മിലടിയില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് നടി അനുശ്രീ. ഒടുവില്‍ വിശദീകരണവുമായി നടിക്ക് എത്തേണ്ടിവന്നു. കടുത്ത സൂര്യ ഫാനാണ് അനുശ്രീ. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രം വിജയ് ഫാന്‍സിന്റെ കഥയാണ്. ചിത്രത്തില്‍ വിജയിന്റെ ഫ്ളക്സ് ബോര്‍ഡിനരികില്‍ നില്‍ക്കുന്ന സണ്ണി വെയ്നിന്റെ ചിത്രവും അതിനൊപ്പം സൂര്യ പറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ക്കു ചുവട്ടില്‍ ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്ന് അടിക്കുറിപ്പും നല്‍കി. ഉടന്‍ വിജയ് ഫാന്‍സ് ട്രോളുമായി എത്തി. ട്രോളുകള്‍ പരിധി വിട്ടപ്പോള്‍ നടിക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. എന്നിട്ടും ആരാധകര്‍ പിന്മാറിയില്ല. അവസാനം സംഭവത്തില്‍ പ്രതികരണവുമായി എത്തേണ്ടിവന്നു.

പണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.

വിജയ് ആരാധകരെ വേദനിപ്പിക്കാനോ താഴ്ത്തിക്കെട്ടാനോ അല്ല ശ്രമിച്ചത്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് എല്ലാവരും പറഞ്ഞുണ്ടാക്കുന്നത്. ആരോ അയച്ചുതന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. നെഗറ്റീവ് ഇമേജ് വരുമായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യുമായിരുന്നില്ല. ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു ഇനി ഇഷ്ടപ്പെടില്ല എന്നൊക്കെ ഒരുപാട് പേര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല. എന്റെ സിനിമകള്‍ തീയേറ്ററില്‍ വരുമ്ബോള്‍ കൂവിയാല്‍ പിന്നെ അഭിനയിച്ചിട്ടുകാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. ഇനിയും അതു വേണം. ഇന്നലെവരെ നിങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടു. ഇനി എന്നെ ഇഷ്ടപ്പെടില്ലെന്ന് ചിന്തിക്കരുത്. നിങ്ങളുടെ ഇഷ്ടം എന്നും വേണം. അനുശ്രീ പറയുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: