അനുയായികളെ ബലാത്സംഗം ചെയ്തകേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന് ലൈംഗികാസക്തി അമിതമാണെന്നു ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. മാനസികാവസ്ഥ പരിശോധിച്ചതില്‍ നിന്നും ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്ഡ്രോവല്‍ സിന്ഡ്രം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് ജയിലില്‍ അസ്വസ്ഥനാണെന്നും ഡോക്ടര്‍മറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഗുര്‍മീത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പരിശോധനയില്‍ സാധിച്ചില്ല. ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായാണ് ജയിലില്‍ കഴിയുന്നതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്സ് ടോണിക്കുകളും ഗുര്‍മീത് സ്ഥിരമായി കഴിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവെക്കുന്നതാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.
Post A Comment:
0 comments: