മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത വൈശാഖ് ചിത്രം പുലിമുരുകന്‍ ഇത്രയും വിജയം നേടാന്‍ കാരണം അതില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ കഴിവു കൊണ്ട് അല്ലെന്നും ചിത്രം 100 കോടി കടക്കില്ലെന്നും സംവിധായകന്‍ ജയരാജ്.

ആ ചിത്രത്തിന്റെ സാങ്കേതികമികവാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ഇത്രയധികം ആകര്‍ഷിക്കുന്നതെന്നും ജയരാജ് പറഞ്ഞു. ഇതേ താരം തന്നെ അഭിനയിച്ച പല സിനിമകളും ഫ്‌ളോപ്പ് ആയിരുന്നില്ലേ? എന്തുകൊണ്ടാണ് പുലിമുരുകന് ഇത്രയും ആള് വരുന്നത്? കാരണം ആ സിനിമയുടെ പ്രത്യേകതയാണ്. ഒരാഴ്ചയില്‍ 10 കോടി കളക്ട് ചെയ്യുന്ന നിലയിലേക്ക് പുലിമുരുകനെ ജനപ്രിയമാക്കിയ ഘടകം അതിന്റെ ടെക്‌നിക്കല്‍ ക്വാളിറ്റിയാണ്.  അതേസമയം തന്റെ സിനിമ വീരം അതിഗംഭീരം ആയിരിക്കുമെന്നും എല്ലാ റെക്കോര്‍ഡും തകര്‍ക്കുമെന്നും ജയരാജ് അവകാശപ്പെട്ടു. 35 കോടി ബജറ്റില്‍ താന്‍ സംവിധാനം ചെയ്ത ‘വീരം’ എന്ന ചിത്രമാവും മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ട് ചെയ്യുകയെന്നും ജയരാജ് പറഞ്ഞു. ഷേക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന പ്രശസ്തകൃതിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘വീരം’. ബോളിവുഡ് താരം കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നവംബറില്‍ പ്രദര്‍ശനത്തിനെത്തും. ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാം ചിത്രമായി ഒരുങ്ങുന്ന വീരത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അവതാര്‍, ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച അലന്‍ പോപ്പിള്‍ടണ്‍ ആണ് വീരത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ‘ഗെയിം ഓഫ് ത്രോണ്‍സ്’ ചെയ്ത പ്രാണാ സ്റ്റുഡിയോസാണ് വിഎഫ്എക്‌സ് ചെയ്യുന്നത്.

ഗ്ലാഡിയേറ്ററും’ ‘സ്റ്റാര്‍വാര്‍സും’ ചെയ്ത, ഓസ്‌കര്‍ ജേതാവ് ട്രിഫോര്‍ പ്രൗഡ് മേക്കപ്പും. ഗ്ലാഡിയേറ്റര്‍, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്‌റ്റെല്ലാര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്‌പൈഡര്‍ മാന്‍, ടൈറ്റാനിക് ഹാരിപോര്‍ട്ടര്‍ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: