മലയാള സിനിമ ഏറെ ആഘോഷിച്ച ജോഡിയാണ് ദാസനും വിജയനും. സിനിമകളുടെ രണ്ടാം ഭാഗമിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ കാത്തിരിക്കുന്ന മോഹമാണ്  ദാസനെയും വിജയനെയും വീണ്ടും ഒരുമിപ്പിക്കുകയെന്നത്.ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷ നല്‍കുകയാണ്  നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചുള്ള ഒരു ആശയം മനസിലുണ്ടെന്നും തിരക്കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ മതിയെന്നും വിനീത് വ്യക്തമാക്കുന്നു.ചിത്രീകരണത്തെ കുറിച്ചോ മറ്റ്  താരങ്ങളെ കുറിച്ചോ വിനീത് വ്യക്തമാക്കിയിട്ടില്ല.ഇരു താരങ്ങളും ഒരുമ്മിക്കുന്ന ചിത്രം നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമാണോ എന്നകാര്യത്തിലും വ്യക്തതകൈവന്നിട്ടില്ല. വിനീതിന്റെ വാക്കുകളില്‍ നിന്നും ചിത്രം പഴയതിന്റെ തുടര്‍ച്ചയാകുമെന്നാണ് സൂചന.
അവരെ വെച്ച് സിനിമ ചെയ്യുന്നത്ര സന്തോഷം വേറെലഭിക്കില്ലെന്ന് വിനീത് ഉറപ്പിച്ച് പറയുന്നു.ഇനി ആരാധകര്‍ക്ക് ആ കഥാപാത്രങ്ങളുടെ മടങ്ങിവരവിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പ്.



Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: