മലയാള സിനിമയേയും താരങ്ങളെയും പുകഴ്ത്തുന്നവരില്‍ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. മലയാള തിരക്കഥാകൃത്തുക്കളെ പരാമര്‍ശിച്ചാണ് കാര്‍ത്തി വ്യത്യസ്തനായത്. ‘ ഇത്രയും നന്നായി തിരക്കഥ എഴുതുന്നവര്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഇല്ല, മലയാള തിരക്കഥാകൃത്തുക്കള്‍ അത്ഭുതമാണ്’ എന്ന് താരം പറയുന്നു. കാഷ്‌മോര സിനിമയുടെ പ്രമോഷനുവേണ്ടി കൊച്ചിയിലെത്തിയതായിരുന്നു താരം. മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ് ഞാന്‍, മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണാറുണ്ട്. നല്ല കഥയുമായി മലയാളത്തില്‍ നിന്ന് വിളിച്ചാല്‍ ഉറപ്പായും അഭിനയിക്കുമെന്നും താരം പറഞ്ഞു.
എന്നാല്‍ കാര്‍ത്തിയുടെ സങ്കടമാണ് അല്‍ഫോന്‍സ് പുത്രന്‍. ‘സിരുതൈ എന്ന ചിത്രത്തിന്റെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ കഥ പറയാന്‍ എത്തിയിരുന്നു. പക്ഷേ അന്ന് തിരക്കുകള്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ല. അല്‍ഫോന്‍സിന്റെ നേരവും, പ്രേമവും കണ്ടു, രണ്ടും ശരിക്കും ഗംഭീരം’. അദ്ദേഹത്തിന്റെ സിനിമ ഒരു ആഗ്രഹമാണെന്നും കാര്‍ത്തി വ്യക്തമാക്കി.


Post A Comment:
0 comments: