കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗവും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് ദിലീപ്. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയുമെല്ലാം ജനപ്രിയമായി മാറിയത് ദിലീപിന്റെ ഈ അര്‍പ്പണ മനോഭാവം കൊണ്ടുമാത്രമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കായി ദിലീപ് മാജിക്കും പോക്കറ്റടിയും പരിശീലിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പ്രൊഫസര്‍ ഡിങ്കനില്‍ മാജിക്കുകാരനായും പിക് പോക്കറ്റ് എന്ന ചിത്രത്തില്‍ പോക്കറ്റടിക്കാരനുമായാണ് ദിലീപ് വേഷമിടുന്നത്. ദിലീപിനെ മാജിക് പരിശീലിപ്പിക്കുന്നത് ഗോപിനാഥ് മുതുകാടാണ്. എന്നാല്‍ പോക്കറ്റടിയില്‍ വൈദഗ്ധ്യം നേടാന്‍ ദിലീപ് പോക്കറ്റടിയെ ഒരു കലയാക്കി മാറ്റി ലോകപ്രശസ്തനായ ബോബ് ആര്‍നോയെ ഗുരുവാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



Post A Comment:
0 comments: