ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ നായിക നിരയിലേക്കുയര്‍ന്ന നടിയാണ് സൃന്ദ അഷബ്. പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ സംബന്ധിച്ച സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുകൊണ്ട് സൃന്ദ അഷബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് സൃന്ദ പറയുന്നത്.
പോസ്റ്റ് വൈറൽ ആയതോടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ ആരായിട്ടായിരിക്കും സൃന്ദ എത്തുന്നത് എന്നാണ് ആരാധകരുടെ ,സംശയം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു സൃന്ദയ്ക്ക്. 1983 എന്ന ചിത്രത്തില്‍ നിവിന്റെ ഭാര്യയായും സൃന്ദ എത്തി. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ്, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് സൃന്ദ ഇപ്പോള്‍ അഭിനയിക്കുന്നത്


Post A Comment:
0 comments: