മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി വീണ്ടുമെത്തുന്ന ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തിലൂടെ  തെലുങ്കിലെ യുവതാരം അല്ലു സിരീഷ് മലയാളത്തില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുന്നു. നടന്‍ അല്ലു അര്‍ജുന്റെ സഹോദരനാണ് സിരിഷ്. മേജര്‍  രവി സംവിധാനം ചെയ്യുന്ന '1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന ചിത്രത്തിലൂടെയായിരിക്കും സിരീഷ് മലയാളത്തിലെത്തുക.

മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി വീണ്ടുമെത്തുന്ന ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ത്തന്നെയാണ് അല്ലു സീരീഷെത്തുക. സിരീഷ് തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 1971 -ലെ ഇന്ത്യാ-പാക് യുദ്ധമാണ് ചിത്രത്തിനാധാരം. ചിത്രീകരണം ഉടനാരംഭിക്കുമെന്നും സിരീഷ് പറയുന്നു. സംവിധായകന്‍ മേജര്‍ രവിയോടൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ റാണാ ദഗ്ഗുബട്ടി അവതരിപ്പിക്കാനിരുന്ന വേഷമാണ് സിരീഷിന്റേത്. ഗൗരവം, കൊത്ത ജന്ത, ശ്രീരസ്തു ശുഭമസ്തു എന്നീ ചിത്രങ്ങളാണ് സിരീഷിന്റേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. . മലയാളത്തില്‍ അഭിനയിക്കണമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അനുജന്‍ സിരീഷ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നിലേക്കെത്തുന്നത്

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: