മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനാവുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ താരരാജാവ് മോഹന്‍ലാല്‍ നായകനാവും എന്ന് കൂടി കേട്ടപ്പോള്‍ ആവേശം അതിരുകടന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഒരോ വാര്‍ത്തകള്‍ക്കുമായി അക്ഷമരായി ഇരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് അപ്പുറം പൃഥ്വി ചിത്രത്തെക്കുറിച്ച് വലിയ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എന്നാല്‍ ലൂസിഫറിന്റെ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫസ്‌റ്!റ!ലുക്കുകള്‍ക്ക് എതിരെ പൃഥ്വിരംഗത്ത് വന്നു.
ഈ പോസ്റ്റ്, ‘ലൂസിഫര്‍’ എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്‌നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നല്‍കിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാല്‍… ‘ലൂസിഫര്‍’ എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ “ഫസ്റ്റ് ലുക്കുകളും”, “ട്രെയിലറുകളും”, “മോഷന്‍ പോസ്റ്ററുകളും” ഒന്നും തന്നെ ആ സിനിമയുടെ യഥാര്‍ത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യല്‍ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയില്‍ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! ‘ലൂസിഫര്‍’ ന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകളില്‍ ആണ് നമ്മള്‍ ഇപ്പോള്‍. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താന്‍. ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയില്‍,



Post A Comment:
0 comments: