ജപ്പാനീസ് കൊമേഡിയന്‍ പിക്കോ ടാരോയുടെ ‘പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍’ എന്ന ഗാനമാണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ തരംഗമായിരിക്കുന്നത്. ‘പെന്‍, പൈനാപ്പിള്‍, ആപ്പിള്‍’ എന്നീ മൂന്നുവാക്കുകള്‍ കൊണ്ടാണ് പാട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ അടക്കമുള്ളവര്‍
സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തതാണ് ഈ ഗാനം ഇത്രയധികം ശ്രദ്ധ നേടുവാന്‍ കാരണമായത്. ബില്‍ബോര്‍ഡ് ഹോട്ട് 100 പട്ടികയില്‍ ഇടംപിടിച്ചതോടു കൂടി ‘പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍’ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടം നേടിയിരിക്കുകയാണ്.


Post A Comment:
0 comments: