രാജാറാണി, തെരി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്മാരായി മമ്മൂട്ടിയും വിജയ്‌യും. വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന ചിത്രം ഭൈരവയില്‍ അഭിനയിക്കാന്‍ നേരത്തേ മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്നാല്‍ മലയാളത്തില്‍ തിരക്കിലായതിനാല്‍ മമ്മൂട്ടി സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നേരത്തെ, ജില്ലയില്‍ വിജയ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ഗ്രേറ്റ് ഫാദര്‍, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ആറ്റ്‌ലി സിനിമയില്‍ ചേരും. ചിത്രത്തിന്റെ ഷൂട്ടിംഗിനെ സംബന്ധിച്ചോ കഥാപാത്രങ്ങളെ സംബന്ധിച്ചോ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. ഭൈരവയാണ് വിജയിയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലെ ചിത്രം. പുലിമുരുകനൊപ്പം മത്സരിച്ച ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. വിജയ് 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ആറ്റ്‌ലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യം ആരംഭിക്കും. നയന്‍താരയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. ജില്ല എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വിജയ് പറഞ്ഞിരുന്നു. അതേസമയം, ബാഹുബലിയുടെ കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദര്‍ പ്രസാദാണ് ആറ്റ്‌ലി ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: