തെന്നിന്ത്യന്‍ താരങ്ങളായ അമല പോള്‍, സൗന്ദര്യ രജനികാന്തിന് പിന്നാലെ നടി രംഭയും വിവാഹമോചനത്തിന്. സര്‍ഗത്തിലെ തമ്പുരാട്ടിക്കുട്ടിയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമാണ് രംഭ. ശരിക്കുള്ള പേര് വിജയലക്ഷ്മി. മലയാളം വിട്ട് തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഒക്കെ രംഭ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് വിവാഹമോചനത്തിന് കാരണമായി പറയുന്നത്. ഇപ്പോഴിതാ തന്നെ ഭര്‍ത്താവുമായി പിരിക്കരുത് എന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് രംഭ. ചെന്നൈയിലെ സെക്കന്‍ഡ് അഡീഷണല്‍ കുടുംബ കോടതിയിലാണ് ഭര്‍ത്താവിന് വേണ്ടി രംഭ പരാതിയുമായി എത്തിയത്. കോടതി ഈ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

2010 ഏപ്രില്‍ എട്ടിനാണ് രംഭയും കാനഡയില്‍ ബിസിനസ്സുകാരനായ ഇന്ദ്രന്‍ പത്മനാഥനും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ മുമ്പും ഇരുവരും തമ്മില്‍ വിവാഹമോചിതരാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭര്‍ത്താവുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹത്തിന് ശേഷം നടി ഭര്‍ത്താവിനൊപ്പം ടൊറൊന്റോയിലായിരുന്നു. രണ്ട് മക്കളുണ്ട്. ലാവണ്യ, സഷ


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: