ജീവനുള്ള വസ്തുക്കളുടെ അസാന്നിധ്യത്തില്‍ ഒരു ട്രെയിലര്‍ റിലീസ് ചെയ്തു. എഴുത്തുകാരനും ശില്‍പ്പിയുമായ റാസി റൊസാരിയോ തന്റെ ചിത്രത്തിനായി കളിമണ്‍ ശില്‍പ്പങ്ങള്‍ കൊണ്ടുള്ള ട്രെയിലറാണുപയോഗിച്ചിരിക്കുന്നത്. ഇടി മിന്നല്‍ ഈനാശു എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇടിമിന്നല്‍ ഈനാശുവിനെ പരിചയപ്പെടുത്തുന്നതാണ് പുതിയ ട്രെയിലര്‍. സ്‌കൂളില്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് ഇടിമിന്നല്‍ ഈനാശുവിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതാണ് ടീസറില്‍.വണ്ടിയും സ്‌കൂളും അധ്യാപകനും വിദ്യാര്‍ത്ഥികളുമുണ്ട് പക്ഷെ എല്ലാം കളിമണ്‍ ശില്‍പ്പങ്ങളാണെന്നു മാത്രം.റാസി തന്നെയാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും. മുഴുനീള ഹൊറര്‍,കോമഡി ചിത്രമാകും ഇടിമിന്നല്‍ ഈനാശു.ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം നിര്‍മ്മിക്കാനാണ് റാസിയുടെ പദ്ധതി. ഒരു ഭയോളജിക്കല്‍ ത്രില്ലര്‍ എന്ന ടാഗ് ലൈനോടെയാണ് ടീസറെത്തിയിരിക്കുന്നത്. എന്താണെന്ന് കാത്തിരുന്നു കാണുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല.


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: