തമിഴിലും തെലുങ്കിലുമായി നിരവധി പ്രൊജക്ടുകളില്‍ സായ് പല്ലവിയെ പരിഗണിച്ചെങ്കിലും താരത്തിന്റെ പല നിബന്ധനകളും കാരണം പല ചിത്രത്തില്‍ നിന്നും സായ് പല്ലവിയെ ഒഴിവാക്കുന്നതായാണ് അറിയുന്നത്.
പ്രേമം എന്ന സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യയിലെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ താരമാണ് സായ് പല്ലവി. എന്നാല്‍ മലയാളത്തിലെ രണ്ട് സിനിമകള്‍ക്ക് ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താരം അഭിനയിച്ചിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ സായി പറയുന്ന ചില നിബന്ധനകള്‍ കാരണം സംവിധായകരും നിര്‍മാതാക്കളും പുലിവാല് പിടിച്ച അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Post A Comment:
0 comments: