കോളിവുഡ് താരം ജ്യോതികയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ഭര്‍ത്താവ് സൂര്യ. 'മഗലിയാര്‍ മട്ടും' എന്ന ജ്യോതികയുടെ പുതിയ പടത്തിന്റെ പോസ്റ്റര്‍ നടന്‍ സൂര്യ തന്റെ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്.


ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്റര്‍ടെയിന്‍മെന്റും ക്രിസ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഡോക്യുമെന്ററി ഫിലിം മേക്കറായാണ് ജോ അഭിനയിക്കുന്നത് എന്നാണ് വിവരം. കൂടാതെ ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വണ്ണന്‍, നാസര്‍, ലിവിംഗ്സ്റ്റണ്‍, പവല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നതായും വാര്‍ത്തയുണ്ട്.

മോഡേണ്‍ ലുക്കിലുള്ള ജോയുടെ ചിത്രമാണ് സൂര്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 1994ല്‍ കമല്‍ ഹാസന്‍ നിര്‍മ്മിച്ച് രേവതി, ഉര്‍വശി, രോഹിണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന്റെ റീമേക്കാണ് പുതിയ ജോ ചിത്രം എന്നും അഭ്യുഹമുണ്ട്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: