കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ തുടക്കം മുതല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ്. ഐശ്വര്യ റായ്, രണ്‍ബീര്‍ കപുര്‍, അനുഷ്‌ക ശര്‍മ്മ, പാക് താരം ഫവദ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഐശ്വര്യയും രണ്‍ബീറും ഉള്‍പ്പെട്ട ഏതാനും പ്രണയരംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ രംഗങ്ങള്‍ ചിത്രത്തിലെ കഥാഗതിക്ക് അവിഭാജ്യമാണെന്ന് കരണ്‍ ജോഹര്‍ പറഞ്ഞെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. ബോര്‍ഡ് ആവശ്യപ്പെട്ട രംഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.



Post A Comment:
0 comments: