ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച മലയാളതാരം നിഷാന്ത് സാഗറിന്, ആ ദിവസങ്ങളും ചിത്രീകരണനിമിഷങ്ങളും നല്ല ഓര്‍മയുണ്ട്. അമേരിക്കന്‍ പൗരന്‍ മാര്‍ക്ക് റേറ്ററിംഗിന്റെ സംവിധാനത്തിലൊരുങ്ങിയ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രത്തിലാണ് സണ്ണിക്കൊപ്പം നിഷാന്തും അഭിനയിച്ചത്.
നിഷാന്ത് സാഗര്‍ പറയുന്നത് ഇങ്ങനെ: ‘സണ്ണി ലിയോണിനൊപ്പം ഇരുപതിയഞ്ച് ദിവസത്തോളം നീണ്ട ചിത്രീകരണമുണ്ടായിന്നു. നിരവധി കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ചിത്രീകരണത്തിന് എത്തുമ്പോള്‍ അത്ര കേട്ടു പരിചയമുണ്ടായിരുന്നില്ല സണ്ണിയുമായി. എന്നാല്‍, വളരെ നല്ല പ്രകൃതമാണ് അവരുടേത്.


Post A Comment:
0 comments: