വരുന്ന അഞ്ചുവര്‍ഷത്തില്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഹന്‍സിക. ഇനിയൊരു പ്രേമത്തില്‍ വീഴാന്‍ തനിയ്ക്ക് താല്‍പര്യമില്ല. അതുകൊണ്ട് ലൗ മാരേജിനോടും താല്‍പര്യം ഇല്ല.അമ്മയെ തീവ്രമായി സ്നേഹിക്കുന്ന ഹന്‍സിക ഇപ്പോള്‍ അമ്മ പറയുന്നതുമാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലുമാണ്. അതുകൊണ്ടു തന്നെ അമ്മ കണ്ടെത്തുന്ന വരനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു.
32 കുട്ടികളെയാണ് ഹന്‍സിക ദത്തെടുത്തിരിക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുകൊണ്ട് അവരോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്ലാന്‍. വ്യക്തിജീവിതത്തില്‍ പരാജയം നേരിട്ട ഹന്‍സിക, അതിലൊന്നും തളരാതെ തന്റെ പ്രൊഫഷണല്‍ ലൈഫിനാണ് പിന്നീട് ഏറെ ശ്രദ്ധ നല്‍കിയത്.


Post A Comment:
0 comments: