കാര്‍ത്തി പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം കാഷ്‌മോരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായാണ് കാര്‍ത്തി എത്തുന്നത്.
47 വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിച്ചതില്‍ നിന്ന് മൂന്ന് എണ്ണമാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി സംവിധായകന്‍ തിരഞ്ഞെടുത്തത്. മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകന്‍.
ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയായി വരുന്ന കാഷ്‌മോരയെ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് എസ്.ആര്‍ പ്രകാശ് ബാബു , എസ് ആര്‍ പ്രഭു എന്നിവരാണ്. നയന്‍താരയ്ക്കു പുറമെ ശ്രീദിവ്യയും ചിത്രത്തില്‍ നായികയായെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും


Post A Comment:
0 comments: