മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയം തുടങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രണവിന്റെ ആരാധകര്‍ക്ക് ആവേശം കൂട്ടുന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 2017ല്‍ ജീത്തു ജോസഫ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്ന പ്രണവിന്റെ രണ്ടാം ചിത്രത്തെക്കുറിച്ചാണ് പുതിയ വാര്‍ത്ത.
കോച്ചടയാന് ശേഷം രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ പ്രണവാകും നായകന്‍ എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇത് സംഭവിച്ചാല്‍ പ്രണവിന്റെ കന്നി തമിഴ് ചിത്രത്തിനായി ഒരു വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നത്.
തമിഴ് സൂപ്പര്‍ താരം ധനുഷ് ആയിരിക്കും ചിത്രം നിര്‍മ്മിക്കാനിരുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കലൈപുളി എസ് തനു നിര്‍മ്മിക്കുമെന്നാണ് കേള്‍ക്കുന്നത്.


Post A Comment:
0 comments: