പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒന്നിച്ചിറങ്ങിയതിന് പിന്നാലെ തിയേറ്ററില്‍ ഒരിക്കല്‍ കൂടി മത്സരത്തിനൊരുങ്ങുകയാണ് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹന്‍ ലാലും മമ്മൂട്ടിയും. സൂപ്പര്‍ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളാണ് മോഹന്‍ ലാലിന്റെ അടുത്ത ചിത്രം. മമ്മൂട്ടിയെ നായകനാക്കി പുതുമുഖം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ ആണ് മമ്മൂട്ടി ചിത്രം.

മോഹന്‍ ലാല്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വന്നതോടെ അരങ്ങൊരുങ്ങുന്നത് വീണ്ടുമൊരു താര യുദ്ധത്തിനാണ്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22 ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയ്യേറ്ററിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനായി എത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ റിലീസ് വാര്‍ത്ത പുറത്ത് വിട്ടത്.വിജെ ജെയിംസിന്റെ പ്രണയോപനീഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഒരുക്കുന്നത്. എം സിന്ധുരാജിന്റെയാണ് തിരക്കഥ. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നു.

മമ്മൂട്ടിയെ നായകനാക്കി പുതുമുഖം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ ക്രിസ്മസ് റിലീസായിരിക്കും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പൃഥ്വിരാജ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജിബു ജേക്കബ്-മോഹന്‍ലാല്‍ ചിത്രവും കുടുംബ ചിത്രമാണ്. ഇതോടെ സൂപ്പര്‍ താരങ്ങള്‍ രണ്ടുപേരും കുടുംബ ചിത്രങ്ങളുമായി തിയേറ്ററിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: