ഡോണ്‍ വീണ്ടും എത്തുന്നു! അധോലോക നായകന്റെ മൂന്നാം വരവിനായി ഷാരൂഖ് ഖാന്റെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആരാധകരുടെ പ്രതീക്ഷകളെ സജീവമാക്കിയിരിക്കുകയാണ് ആദ്യ രണ്ടു ഭാഗങ്ങളുടെ നിര്‍മാതാവ് റിതേഷ് സിദ്വാനി ട്വിറ്ററില്‍ പങ്കുവച്ച ഒരു പോസ്റ്റ്.

ഡോ‍ൺ സിനിമയിലെ ഷാരൂഖ് ഖാന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. “#cool #suave #sexycriminal loved by everyone #don #franchisefilm #don3 Hmmmm #staytuned.” എന്നൊരു കുറിപ്പും കൊടുത്തിട്ടുണ്ട്. മൂന്നാം ഭാഗത്തിനു ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. എന്നാലും നിര്‍മാതാവ് റിതേഷിന്റെ പോസ്റ്റും കൂടെയുള്ള ഹാഷ് ടാഗ് കുറിപ്പും മൂന്നാം ഭാഗത്തിന്റെ സൂചനയാണെന്നാണ് സിനിമാലോകത്തിലെ ചൂടന്‍ സംസാരവിഷയം. എന്നാല്‍, ചിത്രത്തിന്റെ സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലാണ്. ഡോണ്‍ ആദ്യ രണ്ടു ഭാഗങ്ങളും ബോക്‌സ് ഓഫിസില്‍ ഹിറ്റായിരുന്നു. 2006ലാണ് ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായ അധോലോക നായകനായി എത്തിയത്. ഡോണ്‍ ചിത്രത്തിന്റെ
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: