പുലിമുരുകനിലൂടെ ”ഡാഡി ഗിരിജ” എന്ന ശക്തനായ വില്ലന്കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി തീര്‍ന്ന തെലുങ്ക് നടനാണ് ജഗപതി ബാബു. രണ്ട് ദശാബ്ദക്കാലം തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി നിറഞ്ഞുനിന്ന ഈ താരം ഇളയ ദളപതി ചിത്രം ”ഭൈരവ” യിലെ വില്ലന്‍ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
മോഹന്‍ ലാലിന്റെ പുലിമുരുകന്‍ കണ്ട ഒരു പ്രേക്ഷകനും ഡാഡി ഗിരിജ എന്ന ശക്തനായ വില്ലന്‍ കഥാപാത്രത്തെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ ഹീറോയിസത്തിനു തുല്യമായി കിടപിടിക്കത്തക്കവിധം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജഗപതി ബാബുവിന് കഴിഞ്ഞിരുന്നു.
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ് യുടെ ”ഭൈരവ” 2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി തമിഴ്‌നാടിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തും. ”ഭൈരവ”യിലെ മുഖ്യ വില്ലന്‍ കഥാപാത്രമായി എത്തുകയാണ് ജഗപതി ബാബു. മലയാളി സാന്നിധ്യം കൊണ്ടു ഇതിനകം തന്നെ ശ്രദ്ധ നേടിയ ”ഭൈരവ” പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തിന്റെ സാന്നിധ്യം കൊണ്ടു കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും.
2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി ബീബാ ക്രിയേഷന്‌സും സായൂജ്യം സിനിറിലീസും ചേര്‍ന്ന് ചിത്രം കേരളത്തിലെ തിയെറ്റെറുകളിലെത്തിക്കും


Post A Comment:
0 comments: