Articles by "Kollywood"
Showing posts with label Kollywood. Show all posts

Presenting the Official Trailer of THUPPARIVAALAN ; Starring Vishal, Prasanna in lead. Directed by Mysskin, Produced by Vishal Film Factory. THUPPARIVAALAN - Releasing on September 14th! Cast : Vishal, Prasanna, K Bhagyaraj, Andrea Jeremiah, Anu Emmanuel, Vijay Rai, Simran, Jaya Prakash, John Vijay & Others Music : Arrol Corelli Studio : Vishal Film Factory Producer : Vishal Written & Directed by Mysskin Music on V Music


തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമായി വളരെ ചുരുങ്ങിയ കാലയളവില്‍ മാറിയ വിജയ് സേതുപതി തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

"തനിക്കും മൂന്നു സഹോദരന്മാര്‍ക്കും ഉള്ള പേരിനു ചില പ്രത്യേകതകളുണ്ട്. അമ്മൂമ്മയുടെ പേര് ഷണ്മുഖം എന്നാണു. ആ പേര് ചേര്‍ത്ത് ചേട്ടന് ഉമാ ഷണ്മുഖപ്രിയന്‍ എന്ന് പേരിട്ടു. അപ്പൂപ്പന്റെ ഗുരുസ്വാമി എന്ന പേര് ചേര്‍ത്ത് തനിക്ക് വിജയ് ഗുരുനാഥ സേതുപതി പേരിട്ടു. ഭാരതീയാരുടെ വലിയ ആരാധകന്‍ ആയതിനാല്‍ അപ്പ അനിയന് യുവഭാരതി രാമനാഥന്‍ എന്നാണു പേരിട്ടത്. അതുപോലെ സഹോദരിക്ക് കുടുംബ ദേവതയായ കാളിയുടെ പേര് ചേര്‍ത്ത് ജയശ്രീ ഹിമവാഹിനി എന്ന പേരും നല്‍കി". വിജയ് സേതുപതി പറയുന്നു.

മലയാളികളുടെ പൊങ്കാലയുടെ ചൂട് ആവോളമറിഞ്ഞ വിമര്‍ശകനും നടനുമായ കെആര്‍കെ വീണ്ടും തെന്നിന്ത്യയിലേക്ക്. മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് വിളിച്ചധിക്ഷേപിച്ചതിനു പിന്നാലെ ഇപ്പോള്‍ തെന്നിന്ത്യന്‍ ആരാധകരുടെ തല അജിത്തിന് നേരെയാണ് കെആര്‍കെയുടെ ആക്ഷേപം.
ബോളിവുഡിലാണെങ്കില്‍ അജിത്തിന് അച്ഛന് വേഷമേ ലഭിക്കുകയുള്ളു. അജിത്തിനെ പോലുള്ള വൃദ്ധന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുകയെന്നു കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. തമിഴ്നാട്ടുകാര്‍ നിങ്ങളെ പോലുള്ളവരെ നായകനാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ട്വിറ്ററിലൂടെ കെആര്‍കെ പരിഹസിക്കുന്നു.

ട്വീറ്റിനെതിരെ തല ആരാധകര്‍ തന്നെ മറുപടി ട്വീറ്റുമായി രംഗത്തെത്തി. നിങ്ങള്‍ തമിഴ്നാട്ടിലാകാത്തതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അല്ലെങ്കില്‍ തല ആരാധകര്‍ക്കെതിരെ  കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമായിരുന്നുവെന്നാണ് ഒരാളുടെ മുന്നറിയിപ്പ് കമന്റ്. മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രദ്ധനേടാന്‍ ശ്രമിച്ചതിന് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നയാളാണ് കെആര്‍കെ. ഇയാളുടെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പണം നേടാനുള്ള സകലമാര്‍ഗങ്ങളും അന്ന് മലയാളികള്‍ ഇല്ലാതാക്കിയിരുന്നു. പിന്നാലെ മോഹന്‍ലാലിനെതിരായ വിവാദ ട്വീറ്റിന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

കട്ടൻ കാപ്പി ഓൺലൈനിൽ നിന്നുള്ള ഏറ്റവും പുതിയ വീഡിയോകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ Subscribe ചെയ്യുക . Subscribe ചെയ്യുന്നതിനൊപ്പം അടുത്തുള്ള Bell ബട്ടൺ കൂടി അമർത്തിയാലേ ഏറ്റവും പുതിയ Updates ലഭിക്കുകയുള്ളൂ

വീഡിയോ കാണാം


ഹോളിവുഡ് ത്രില്ലറായ ഡോണ്ട് ബ്രീത്ത് തമിഴിൽ റീമേക്കിനൊരുങ്ങുന്നു. സ്റ്റീഫൻ ലാങ് നായകനായി എത്തിയ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം വിക്രമാണ്. തമിഴിലെ ഒരു പ്രമുഖ ബാനർ ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തു കഴിഞ്ഞു. കഥാപാത്രത്തിനോട് സാദൃശ്യം പുലര്‍ത്താന്‍ വിക്രം പ്രത്യേക വര്‍ക്ക് ഔട്ട് തുടങ്ങി കഴിഞ്ഞു. പ്രത്യേക ഡയറ്റും താരം നടത്തുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാകും വിക്രം എത്തുക. ആരാകും ചിത്രം സംവിധാനം ചെയ്യുക എന്നത് വെളിപ്പെടുത്തിയിട്ടില്ല.

മൂന്നുപേർ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫെഡെ അല്‍വാരസ്,റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.


കമലഹാസന്റെ മകളും നടിയുമായ ശ്രുതിഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുള്ള ഡോ. കെ.ജി ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ശ്രുതി പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഒരുപാട് നാളുകളായി ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയാണെന്ന് ശ്രുതി പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അയക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു.

ശ്രുതിയെ എന്നെങ്കിലും അടുത്തു കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്ന് അയാള്‍ സന്ദേശം അയച്ചെന്നും പരാതിയില്‍ പറയുന്നു. ചെന്നൈയിലെ സൈബര്‍ സെല്ലിലാണ് ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.

പുലിമുരുകനിലൂടെ ”ഡാഡി ഗിരിജ” എന്ന ശക്തനായ വില്ലന്കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി തീര്‍ന്ന തെലുങ്ക് നടനാണ് ജഗപതി ബാബു. രണ്ട് ദശാബ്ദക്കാലം തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി നിറഞ്ഞുനിന്ന ഈ താരം ഇളയ ദളപതി ചിത്രം ”ഭൈരവ” യിലെ വില്ലന്‍ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

മോഹന്‍ ലാലിന്റെ പുലിമുരുകന്‍ കണ്ട ഒരു പ്രേക്ഷകനും ഡാഡി ഗിരിജ എന്ന ശക്തനായ വില്ലന്‍ കഥാപാത്രത്തെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ ഹീറോയിസത്തിനു തുല്യമായി കിടപിടിക്കത്തക്കവിധം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജഗപതി ബാബുവിന് കഴിഞ്ഞിരുന്നു.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ് യുടെ ”ഭൈരവ” 2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി തമിഴ്‌നാടിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തും. ”ഭൈരവ”യിലെ മുഖ്യ വില്ലന്‍ കഥാപാത്രമായി എത്തുകയാണ് ജഗപതി ബാബു. മലയാളി സാന്നിധ്യം കൊണ്ടു ഇതിനകം തന്നെ ശ്രദ്ധ നേടിയ ”ഭൈരവ” പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തിന്റെ സാന്നിധ്യം കൊണ്ടു കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും.

2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി ബീബാ ക്രിയേഷന്‌സും സായൂജ്യം സിനിറിലീസും ചേര്‍ന്ന് ചിത്രം കേരളത്തിലെ തിയെറ്റെറുകളിലെത്തിക്കും

കോളേജ് പഠനവുമായി കഴിയുമ്പോളാണ് ബോറടി മാറ്റാന്‍ മോഡലിംങ് ചെയ്യുന്നതിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിച്ചത്. കേട്ടപ്പോള്‍ ഐഡിയ കൊള്ളാമെന്നു തോന്നി. പിന്നെ താമസിച്ചില്ല. മോഡലിംങ് ചെയ്തു തുടങ്ങി. മോഡലായി തുടങ്ങിയ എനിക്കു മുന്നില്‍ സിനിമയുടെ വാതിലുകള്‍ തുറന്നു വന്നു. സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നത് മറ്റാരുമല്ല കന്നഡയുടെ പുതു താരോദയം കാതറിന്‍ ട്രീസയാണ്.

കാതറിന്‍ നായികയായ ശങ്കര്‍ ഐപിഎസിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. സുരക്ഷിതമല്ലാത്ത സ്ത്രീ ജീവിതം, പോലീസിനെ വിഡ്ഢിയാക്കി വിളയാടുന്ന ക്രിമിനലുകള്‍ ഇതൊക്കെയാണ് ചിത്രത്തിന്റെ വിഷയം. അനീതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ഒരൊറ്റ ക്രിമിനല്‍ പോലും രക്ഷപ്പെടരുതെന്നാണ് ശങ്കര്‍ ഐപിഎസിന്റെ നയം. ദുനിയ വിജയ് പോലീസ് വേഷത്തില്‍ വിളങ്ങിയ ചിത്രം കൂടിയാണ്

തന്റെ സിനിമയുടെ റിലീസ് നീളാന്‍ കാരണമായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എന്നാല്‍ ഇക്കാരണം കൊണ്ട് ശിവകാര്‍ത്തികേയനെപ്പോലെ കരയാന്‍ തന്നെ കിട്ടില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു. മറ്റ് നായകന്മാരെപ്പോലെ ചിമ്പു തന്നെ ടോര്‍ച്ചര്‍ ചെയ്യാറില്ലെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ട് ആണെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി. അടുത്ത പ്രോജക്ട് വിക്രമിനൊത്ത് ആലോചിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിമ്പു-മഞ്ജിമ എന്നിവര്‍ പ്രധാനതാരങ്ങളാകുന്ന അച്ചം എന്‍പത് മടമൈയടാ എന്ന ചിത്രം നവംബര്‍ 11ന് തീയറ്ററുകളിലെത്തുകയാണ്. പല തവണ ഈ സിനിമയുടെ റിലീസ് തിയതി മാറ്റിവച്ചിരുന്നു.തന്റെ ജോലിയെ തടസ്സപ്പെടുത്തുന്നതായി ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. റെമോ സിനിമയുടെ പൊതുചടങ്ങില്‍ വെച്ച് തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നു

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഡോണ സെബാസ്റ്റ്യന്‍ ഇപ്പോള്‍ കോളിവുഡിലെ തിരക്കുള്ള നായികയാണ്. ആരാധനതോന്നിയ നായകന്‍മാരോടൊപ്പമെല്ലാം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.

ഇതുമാത്രമല്ല മഡോണയുടെ സന്തോഷത്തിന്റെ കാരണം അഭിനയിക്കുന്ന ചിത്രങ്ങളില്‍ പാടാനുള്ള അവസരങ്ങളും ലഭിക്കുന്നുണ്ട്.അഭിനയത്തിനൊപ്പം പാട്ടും എന്ന ഭാഗ്യവും തേടിവന്നതിലാണ് താരം ത്രില്ലടിച്ചിരിക്കുന്നത്. വിജയ് സേതുപതി. സൂര്യ, ധനുഷ് എന്നിവരാണ് മഡോണയ്ക്ക് ആരാധന തോന്നിയ നായകന്‍മാര്‍. ഇവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം മറച്ചുവെയ്ക്കുന്നില്ല.


പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമോ? ഒദ്യോഗികമായി വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ലാലേട്ടന്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടെ പ്രഭുവേദവയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്.

 ഒരു മികച്ച തിരക്കഥ ലഭിച്ചാല്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യുമെന്നാണ് പ്രഭുദേവ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ത്രില്ലറാണ് പ്രഭുദേവയുടെ മനസില്‍ എന്ന് വ്യക്തം.