കോളേജ് പഠനവുമായി കഴിയുമ്പോളാണ് ബോറടി മാറ്റാന്‍ മോഡലിംങ് ചെയ്യുന്നതിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിച്ചത്. കേട്ടപ്പോള്‍ ഐഡിയ കൊള്ളാമെന്നു തോന്നി. പിന്നെ താമസിച്ചില്ല. മോഡലിംങ് ചെയ്തു തുടങ്ങി. മോഡലായി തുടങ്ങിയ എനിക്കു മുന്നില്‍ സിനിമയുടെ വാതിലുകള്‍ തുറന്നു വന്നു. സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നത് മറ്റാരുമല്ല കന്നഡയുടെ പുതു താരോദയം കാതറിന്‍ ട്രീസയാണ്.
കാതറിന്‍ നായികയായ ശങ്കര്‍ ഐപിഎസിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. സുരക്ഷിതമല്ലാത്ത സ്ത്രീ ജീവിതം, പോലീസിനെ വിഡ്ഢിയാക്കി വിളയാടുന്ന ക്രിമിനലുകള്‍ ഇതൊക്കെയാണ് ചിത്രത്തിന്റെ വിഷയം. അനീതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ഒരൊറ്റ ക്രിമിനല്‍ പോലും രക്ഷപ്പെടരുതെന്നാണ് ശങ്കര്‍ ഐപിഎസിന്റെ നയം. ദുനിയ വിജയ് പോലീസ് വേഷത്തില്‍ വിളങ്ങിയ ചിത്രം കൂടിയാണ്


Post A Comment:
0 comments: