ദീപാവലി റിലീസായി എത്തിയ കാര്‍ത്തിയുടെ കാഷ്‌മോര മൂന്നു ദിവസം കൊണ്ട്  24 കോടി രൂപ നേടി കഴിഞ്ഞു. ഗോകുലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ഉണ്ട്. പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കൊടി എന്നീ ചിത്രങ്ങള്‍ക്കൊപ്പം എത്തിയിട്ടും കാഷ്‌മോര ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിനിമ വന്‍ വിജയം നേടിയതോടെ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂര്യ. ‘പരുത്തിവീരന്‍ കണ്ടതിനു ശേഷം ഞാന്‍ കാര്‍ത്തിയെ കെട്ടിപ്പിടിച്ചു. ഇന്ന് കുറച്ചടി പിന്നിലേയ്ക്ക് മാറി നിന്ന് അവനെ അതിശയത്തോടെ നോക്കാനേ കഴിയുന്നുള്ളൂ. തമ്പി നീ കലക്കി….. കാഷ്‌മോരയിലെ അഭിനയം ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞൂ.ഗോകുലും കൂട്ടുകാരും തമിഴ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ഇനി ഇവര്‍ക്കൊപ്പം എത്താന്‍ ഞാന്‍ ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.’ എന്ന് സൂര്യ പറയുന്നു. സിനിമയിലെ ഓരോ അണിയറപ്രവര്‍ത്തകരേയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: