നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നവരാണെന്ന സംഘബോധമുണര്‍ത്തുന്നതില്‍ സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി . മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതീക്ഷയൊക്കെയാണ് മെഗാസ്റ്റാറിനുള്ളത്.
മലയാള സിനിമ അതിര്‍ത്തികളെ ഭേദിക്കുന്നതാണ് ഇനി തന്റെ സ്വപ്‌നം എന്ന് മമ്മൂട്ടി പറയുന്നു. തന്റെ മാത്രമല്ല, മോഹന്‍ലാലിന്റെയൊക്കെ സ്വപ്‌നം അതാണെന്ന് മമ്മൂട്ടി പറഞ്ഞു. രണ്ടായിരം മൂവ്വായിരം തിയേറ്ററുകളില്‍, കേരളത്തിന് പുറത്തും മലയാള സിനിമ റിലീസ് ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഭാഷയെന്ന നിലയില്‍ നമ്മള്‍ ഒറ്റ ജനതയാകും


Post A Comment:
0 comments: