ഹോളിവുഡ് ചിത്രം 'ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്റര്‍ കേജിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ദീപിക പദുകോണിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിതം എന്ന പ്രത്യേകത കൂടിയുണ്ട് . അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് മൂന്നു മിനിറ്റുള്ള ട്രെയിലര്‍.
സെറീന അംഗര്‍ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിൻ ഡീസൽ നായകനാകുന്ന ചിത്രത്തിൽ ടോണി ജാ, സാമുവൽ ജാക്സൺ നിന ദൊബ്രേവ് എന്നിവരാണ് അഭിനേതാക്കള്‍. ഫുട്ബോൾ സൂപ്പർതാരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ട്രിപ്പിള്‍ എക്‌സ്' പരമ്പരയിലെ മൂന്നാം ചിത്രമാണ് 'റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്'. 2000ല്‍ പുറത്തുവന്ന 'ട്രിപ്പിള്‍ എക്‌സ്', 2005ല്‍ പുറത്തുവന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍


Post A Comment:
0 comments: