100 ഡേയ്‌സ് ലവ് ഒരുക്കിയ ജെനൂസ് മുഹമ്മദിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍. മലയാളത്തിന് സയന്‍സ് ഫിക്ഷന്‍ ഗണത്തിലുള്ള സിനിമയുമായാണ് ജെനൂസ് മുഹമ്മദ് വരുന്നത്. ഭൂരിഭാഗവും സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലുള്ളതും ഹൊറര്‍ ത്രില്ലറുമായ സിനിമയാണ് പൃഥ്വിരാജിനെ നായനാക്കി ചെയ്യാനിരിക്കുന്നതെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഗണത്തിലുള്ള ചിത്രമായിരിക്കും ഇത്.
2017 മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം. ഹിമാചല്‍ പ്രദേശിലാണ് പ്രധാനമായും ഈ സിനിമ ചിത്രീകരിക്കുന്നത്. കേരളത്തിലെ ചില ലൊക്കേഷനുകളിലും . സ്പാനിഷ് സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ടൈംക്രൈംസ് റീമേക്ക് അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ സിനിമയുടെ റീമേക്കല്ല തന്റെ സിനിമയെന്ന് ജെനൂസ് മുഹമ്മദ് പറയുന്നു.പാര്‍വതിയും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍


Post A Comment:
0 comments: