പൃഥ്വിരാജ്-ജീത്തു ജോസഫ് ടീമിന്റെ ഓണച്ചിത്രമായി പുറത്തെത്തിയ 'ഊഴം' വിഷ്വല്‍ ഇഫക്ട്‌സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഒന്നായിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളില്‍ വിദഗ്ധനായിരുന്നു പൃഥ്വിയുടെ പ്രധാന കഥാപാത്രം എന്നതിനാല്‍ വിഎഫ്എക്‌സ് ഉപയോഗപ്പെടുത്തേണ്ട നിരവധി രംഗങ്ങളാല്‍ സമ്പന്നവുമായിരുന്നു ചിത്രം. ഇപ്പോഴിതാ 'ഊഴ'ത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ പുറത്തെത്തിയിരിക്കുകയാണ്.

സൂര്യ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രം റിവഞ്ച് ഡ്രാമ സ്വഭാവത്തിലുള്ളതായിരുന്നു. നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം വരുന്നു


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: