പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമോ? ഒദ്യോഗികമായി വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ലാലേട്ടന്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടെ പ്രഭുവേദവയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്.
ഒരു മികച്ച തിരക്കഥ ലഭിച്ചാല്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യുമെന്നാണ് പ്രഭുദേവ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ത്രില്ലറാണ് പ്രഭുദേവയുടെ മനസില്‍ എന്ന് വ്യക്തം.


Post A Comment:
0 comments: