ബോളിവുഡിലും ഹോളിവുഡിലും ആരാധകരെ സൃഷ്ടിച്ചവരാണ് പ്രിയങ്ക ചോപ്രയും ദീപിക പദുകോണും. എന്നാല്‍ ഹോളിവുഡിലെത്തിയതോടെ ഇവര്‍ പരസ്പരം കണ്ടാല്‍ മിണ്ടാതായെന്നാണ് പറയുന്നത്. ഒന്നുമില്ലെന്നും ഇരുവരുടെയും വഴി വ്യത്യസ്തമാണെന്നുമാണ് ദീപിക അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Amazon mobile Ads link ഞാന്‍ മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലെത്തിയ ആളാണ്. എന്നാല്‍ പ്രിയങ്ക അങ്ങനെയല്ല. 2000 ത്തില്‍ അവരെ മിസ് വേള്‍ഡായി തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ വെറും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു. അന്നു മുതല്‍ പ്രിയങ്ക ചോപ്ര എന്ന സൗന്ദര്യറാണിയുടെയും താരത്തിന്റെയും വളര്‍ച്ച കണ്ടിട്ടുണ്ട്. സിനിമാരംഗത്ത് പ്രിയങ്ക വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച ശേഷമാണ് ഞാന്‍ കടന്നുവരുന്നതു തന്നെ. പിന്നെ ഈ രംഗത്ത് എല്ലാവരും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരുമാണ്. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലും മത്സരത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. ഇതെല്ലാം മാധ്യമ സൃഷ്ടികളാണ്. ബോളിവുഡിലായാലും ഹോളിവുഡിലായാലും എനിക്കു ലഭിക്കുന്ന അവസരങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തും. അതെന്റെ പ്രൊഫഷനോട് ഞാന്‍ കാണിക്കുന്ന നീതിയാണെന്നും ദീപിക പറഞ്ഞു. ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ചത് സഞ്ജയ് ലീല ബന്‍സാലിയുടെ ബാജി റാവു മസ്താനി എന്ന ചിത്രത്തിലാണ്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: