തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻതാര. തന്റെ രണ്ടാം വരവിലും മികച്ച അഭിനയത്തിലൂടെ ഇന്നും തമിഴകത്തിന്റെ സുന്ദരിയാണ് നയൻസ്. സഹനായികയായിട്ടായിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു നയൻതാര. നയൻസിന്റെ ബില്ല എന്നൊരൊറ്റ ചിത്രത്തിലൂടെയാണ് താരത്തിന്റെ മൂല്യം കുത്തനെ ഉയർന്നത്.

ബില്ലയിലും സത്യത്തിലും കണ്ട നയൻതാരയെ ഇനി കാണാൻ സാധിക്കില്ല. അതെല്ലാം പഴങ്കഥയായി മാറുകയാണ്. ഗ്ലാമറായ നയൻസിനെ കാണണമെങ്കിൽ അത്തരത്തിൽ അഭിനയിച്ച സിനിമകൾ ഒന്നുകൂടി കാണേണ്ടി വരും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഇനി താനില്ലെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു. അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി. ശരീരം പ്രദര്‍ശിപ്പിക്കാന്‍ താനില്ലെന്ന് നയന്‍താര തുറന്നടിച്ചു. പ്രമുഖ സംവിധായകന്റെയും നിര്‍മാതാവിന്റെയും മുമ്പില്‍ വച്ചാണ് നയന്‍സ് ഈ വെല്ലുവിളി നടത്തിയതെന്നാണ് വിവരം. നയൻതാരയെ ഒഴുവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സംവിധായകനും നിർമാതാവിനും സാധിക്കില്ല. അതുകൊണ്ട് തന്നെ നയൻസിന്റെ നിർബന്ധത്തിനു വഴങ്ങുക മാത്രമേ ഇരുവർക്കും വഴിയുള്ളു. ഗോകുല്‍ സംവിധാനം ചെയ്ത കാഷ്മോരയാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ നയന്‍താരയുടെ ചിത്രം. ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: