മലയാളചലച്ചിത്രലോകത്തിനാകെ അഭിമാനിക്കാവുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച. ഒരു മലയാളചിത്രം ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ദിവസം. സിനിമകളുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ തന്നെ എപ്പോഴും കൗതുകമുണര്‍ത്തുന്ന വാര്‍ത്തയാണ്. ഇവിടെ ഒരു ചിത്രം ആദ്യമായി 100 കോടി നേടിയത് മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായതിനൊപ്പം ട്രോള്‍ പേജുകളും ആഘോഷിച്ചു. കള്ളപ്പണത്തിനെതിരായ നടപടിയെന്ന നിലയില്‍ നിലവിലുള്ള 500, 1000 കറന്‍സികള്‍ പിന്‍വലിക്കുന്നുവെന്ന്. പൊതുജനത്തെ അടിമുടി ബാധിക്കുന്ന ഈ പ്രഖ്യാപനത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ട്രോള്‍ പേജുകളിലേക്ക് ഒഴുകാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. തമാശാരൂപീകരണത്തിന് ട്രോളന്മാരുടെ മുന്നിലുണ്ടായിരുന്ന ഒരുവഴി 'പുലിമുരുകന്റെ' 100 കോടിയും 500, 1000 നോട്ടുകളുടെ പിന്‍വലിക്കലും പരസ്പരം ബന്ധിപ്പിക്കുക എന്നതായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഏറ്റവും ബുദ്ധിമുട്ടാന്‍ പോകുന്നത് പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണെന്നും 100 കോടി രൂപ എങ്ങനെ അദ്ദേഹം 100 രൂപയുടെ നോട്ടുകളാക്കി മാറ്റുമെന്നുമൊക്കെ ട്രോള്‍ പേജുകളില്‍ ചിരി ഉയര്‍ന്നു. ഈ ട്രോളുകള്‍ കണ്ടോ? ടോമിച്ചന്‍ മുളകുപാടത്തോടുതന്നെ ചോദ്യം.
ട്രോളുകളൊക്കെ ഞാനും കണ്ടു. തമാശ എന്ന മട്ടില്‍ മാത്രം. തമാശയാണെങ്കില്‍ അതില്‍ കാര്യമുണ്ട്. ഗൗരവത്തിലാണെങ്കില്‍ അതില്‍ കാര്യമില്ല. കാരണം അങ്ങനെ ചിന്തിക്കുന്നതുതന്നെ മണ്ടത്തരമാണ്. ഒന്നാമത് ഞാനൊരു തീയേറ്റര്‍ ഉടമയല്ല. ഞാന്‍ തീയേറ്ററില്‍ നേരിട്ട് ചെന്ന് ഈ നൂറ് കോടിയും കൈയില്‍ ഏറ്റുവാങ്ങുകയല്ലല്ലോ ചെയ്തത്? തീയേറ്ററില്‍ കളക്ഷന്‍ വരുന്നു. തീയേറ്ററുകാര്‍ നമ്മുടെ അക്കൗണ്ടിലേക്ക് പണം ഇടുന്നു. ക്രയവിക്രയങ്ങളെല്ലാം അക്കൗണ്ട് വഴിയാണ് നടക്കുന്നത്. പുലിമുരുകനില്‍ നിന്ന് കിട്ടുന്ന ലാഭത്തില്‍ ഒരു രൂപ പോലും പണമായി എന്റെ കൈയില്‍ നേരിട്ടെത്തില്ല. കണക്കില്‍പെടാത്ത ഒരു രൂപ പോലുമില്ല.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പിറ്റേദിവസമായ ഇന്ന് പുലിമുരുകന്റെ ഫേസ്ബുക്ക് പേജില്‍ മറ്റൊരു അറിയിപ്പ് ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ക്ക് പുലിമുരുകന്റെ ടിക്കറ്റ് ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അല്‍പംകഴിഞ്ഞ് ആ പോസ്റ്റ് പിന്‍വലിക്കപ്പെടുകയും ചെയ്തു. അതേക്കുറിച്ചും ടോമിച്ചന്‍ മുളകുപാടം പറയുന്നു..
ബോക്‌സ്ഓഫീസില്‍ 100 കോടി നിറച്ചിട്ടും തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി തുടരുന്നുണ്ട് പുലിമുരുകന്‍. ചിത്രം 100 കോടിയില്‍ എത്തുമ്പോഴേക്കും മലയാളസിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഇരുപതോളം റെക്കോര്‍ഡുകളാണ് 'മുരുകന്‍' സ്വന്തം പേരിലാക്കിയത്


Post A Comment:
0 comments: