ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം കാബിലിനു ശേഷം നടന്‍ അഭിനയരംഗത്തോട് വിട പറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അച്ഛന്‍ രാകേഷ് റോഷന്റെ പാതയിലാണ് താരവും സഞ്ചരിക്കാനൊരുങ്ങുന്നത്.
സിനിമാ സംവിധാനത്തില്‍ ഹൃത്വിക്കിന് മുമ്പും താത്പര്യമുണ്ടായിരുന്നെന്നും കഹോ നാ പ്യാര്‍ ഹേ പോലുള്ള ചിത്രങ്ങളില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും രാകേഷ് റോഷന്‍ വ്യക്തമാക്കി. മറ്റു പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ഹൃത്വിക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹൃത്വിക് ഉടന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അച്ഛന്‍ രാകേഷ് റോഷന്‍ വ്യക്തമാക്കി.
ഹൃത്വിക് അവസാനമായി അഭിനയിച്ച ചിത്രമായ മോഹന്‍ജൊദാരോ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഹൃത്വിക് നായകനാകുന്ന കാബിലില്‍ യാമി ഗൗതമാണ് നായിക. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രം തിയേറ്ററുകളിലെത്തുക


Post A Comment:
0 comments: