സംസ്ഥാനമനുഷ്യാവകാശ കമ്മിഷനില്‍ നടി ഉര്‍വശിക്കെതിരെ പരാതി. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ് ഉര്‍വ്വശിക്കെതിരെ പരാതിനല്‍കിയത്. കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ജീവിതം സാക്ഷി പരിപാടിയില്‍ ന്യായധിപന്മാരുടെ മുന്നിലിരുന്ന് പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും അന്തസിന് നിരക്കാത്ത കാര്യങ്ങള്‍ സംസാരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പരാതി നല്‍കിയത്.

കൈരളി ചാനലില്‍ ഏറെ റേറ്റിംഗ് ഉളള പ്രോഗ്രാമാണ് ജീവിതം സാക്ഷി. കുടുംബത്തിലെ പ്രശ്നങ്ങള്‍ നിയമത്തിന്റെ മുന്നിലവതരിപ്പിക്കുന്ന പരിപാടിക്ക് ആയിരകണക്കിന് പ്രേക്ഷകരുണ്ട്. സാധാരണക്കാരായ ആളുകളുടെ കുടുംബജീവിതത്തിലെ താളപ്പിഴകളും അവിഹിതബന്ധങ്ങളും ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ പ്രധാന ഭാഗം.

നടിയുടെ പെരുമാറ്റം രാജ്യത്തെ കോടതികളെ കളിയാക്കുന്നതിന് തുല്യമാണ്. മദ്യപിച്ച് ലക്കുകെട്ട് അസഭ്യം വിളമ്പുന്ന ഉര്‍വ്വശിക്ക് മറ്റുളളവരുടെ പ്രശ്നങ്ങളില്‍ എങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നാണ്
മദ്യപിച്ചാണോ പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന സംശയം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. മനോജ് കെ. ജയനുമായുള്ള വിവാഹശേഷമാണ് താന്‍ മദ്യപിക്കാന്‍ തുടങ്ങിയതെന്ന് അടുത്തിടെ ഉര്‍വശി പറഞ്ഞിരുന്നു. മനോജിന്റെ കുടുംബത്തിനൊപ്പമിരുന്നാണ് തങ്ങള്‍ മദ്യപിച്ചിരുന്നെന്നായിരുന്നു അന്നവര്‍ പറഞ്ഞത്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: