കാടിനുള്ളിൽ ജീവിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആര്യ ചിത്രം കടമ്പന്റെ ടീസര്‍ പുറത്തിറങ്ങി. അമ്പത് ആനകളെയും ഉൾക്കൊള്ളിച്ചാണ് സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് കോടി മുതല്‍ മുടക്കിലാണ് ഈ രംഗം ചിത്രീകരിച്ചത്.

തമിഴ് ടാര്‍സന്‍ എന്നും തമിഴ് ജംഗിള്‍ ബുക്ക് എന്നും നേരത്തെ ചിത്രീകരണ ഘട്ടത്തില്‍ ഈ സിനിമയെ വിശേഷിപ്പിച്ചിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും തായ്‍ലാന്‍ഡിലുമായി പ്രധാനമായും കാട്ടില്‍ ചിത്രീകരിച്ച സിനിമ രാഘവനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സൂപ്പര്‍ ഗുഡ് മുവീസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് കടമ്പന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാതറിന്‍ തെരേസയാണ് നായിക. സൂര്യയും വിശാലും കാര്‍ത്തിയും ചേര്‍ന്നാണ് കടമ്പന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: